കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം; പ്രിൻസിപ്പൽ ഡോ.ഷൈജുവിനെതിരെ നടപടി; വിശദീകരണം തേടി സർവകലാശാല; അന്തിമ തീരുമാനം സിൻഡിക്കേറ്റ് യോഗത്തിന് ശേഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം; പ്രിൻസിപ്പൽ ഡോ.ഷൈജുവിനെതിരെ നടപടി; വിശദീകരണം തേടി സർവകലാശാല; അന്തിമ തീരുമാനം സിൻഡിക്കേറ്റ് യോഗത്തിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2023, 12:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിയിൽ കടുത്ത നടപടിക്കൊരുങ്ങി കേരള സർവകലാശാല. പ്രിൻസിപ്പൽ ഡോ.ജി.ജെ ഷൈജുവിനെ പ്രിൻസിപ്പൽ ഇൻ ചാർജിൽ നിന്നും മാറ്റും. ഇക്കാര്യം സർവകലാശാല ഉടൻ തന്നെ കോളേജ് മാനേജ്‌മെന്റിനോട് ആവശ്യപ്പെടും. ശനിയാഴ്ച നടക്കാനിരിക്കുന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിനെപ്പറ്റിയും സർവകലാശാല ആലോചിക്കുന്നുണ്ട്.

അടിയന്തിര യോഗത്തിൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്ക് മുൻപാകെ ഹാജരാകണമെന്നാണ് പ്രിൻസിപ്പൽ ജി.ജെ ഷൈജുവിന് നൽകിയിരിക്കുന്ന നിർദ്ദേശം. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളിലും വിശദീകരണം നൽകണം. യുയുസി ആയി തെരഞ്ഞെടുക്കപ്പെട്ട അനഘ രാജിവെച്ച ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നകാര്യവും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമെടുക്കും. ഉടൻ തന്നെ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന കാര്യവും യോഗത്തിൽ പരിഗണിക്കും. അനഘ സ്വമേധയ രാജിവെച്ചതാണോ എന്ന കാര്യവും സിൻഡിക്കേറ്റ് പരിശോധിക്കും.

വിശാഖിനെ ഉൾപ്പെടുത്തിയത് പെൺകുട്ടി രാജിവെച്ചതിനെ തുടർന്നായിരുന്നു എന്നാണ് പ്രിൻസിപ്പൽ ഡോ.ജിജെ ഷൈജു നൽകിയ വിശദീകരണം. എന്നാൽ പ്രിൻസിപ്പലിന്റെ വിശദീകരണം മുഖവിലയ്‌ക്ക് എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സർവകലാശാല. മുഴുവൻ തെരഞ്ഞെടുപ്പ് രേഖകളും ഇന്ന് തന്നെ ഹാജരാക്കണമെന്നാണ് നിർദ്ദേശം. റിട്ടേണിംഗ് ഓഫീസർ ആയ അദ്ധ്യാപകൻ രജിസ്ട്രാർക്ക് മുൻപിൽ ഹാജരാകണമെന്നംു നിർദ്ദേശമുണ്ട്. ഷൈജുവിനെതിരെ സംഘടനാ നടപടിയും ഉണ്ടാകുമെന്ന് അറിയിച്ചു. കെപിസിടിഎ സംഘടന ചുമതലകളിൽ നിന്നും ഷൈജുവിനെ നീക്കി. കൂടാതെ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.

വിവാദങ്ങളിൽ മുങ്ങി നിൽകുന്ന ഡോ. ഷൈജുദാസ് ചുരുങ്ങിയ കാലം കൊണ്ടാണ് കോളേജിലെ അധികാര സ്ഥാനത്തെത്തുന്നത്. 2012-ൽ ഫിസിക്‌സ് അദ്ധ്യാപകനായി എത്തിയ ഇയാൾ രണ്ട് വർഷത്തിനുള്ളിൽ കോളേജിലെ മാനേജ്‌മെന്റ് പൊളിറ്റിക്‌സിൽ ഇടപെടുന്ന ആളായി മാറുകയായിരുന്നു. നാക് അക്രഡിറ്റേഷൻ കോളേജിന് ലഭ്യമായതോടെ മാനേജ്‌മെന്റിന്റെ പിന്തുണയോടെ ഡോ.ഷൈജു പ്രിൻസിപ്പൽ സ്ഥാനത്ത് എത്തുകയായിരുന്നു. വെറും പതിനൊന്ന് വർഷത്തെ സർവീസ് കൊണ്ടാണ് കോളേജിലെ പരമോന്നത പദവി ഇയാൾ കയ്യടക്കിയത്. ഇതിൽ പല സീനിയർ അദ്ധ്യാപകരെയും വെട്ടി മാറ്റിയാണ് ഇയാളെ ഈ പദവിയിൽ എത്തിച്ചതെന്ന് ആരോപണമുണ്ട്.

Tags: SFIPrincipalkeralaKattakkada College
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies