ഒരുകാലത്ത് ഹിറ്റ് സിനിമകള്‍ മാത്രം ഒരുക്കിയ നിര്‍മ്മാതാവ് ; അവസാനകാലത്ത് ചികിത്സയ്ക്കുള്ള പണം പോലുമില്ലാതെ കഷ്ടപ്പെട്ടു ; കൈത്താങ്ങായത് മോഹന്‍ലാല്‍
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒരുകാലത്ത് ഹിറ്റ് സിനിമകള്‍ മാത്രം ഒരുക്കിയ നിര്‍മ്മാതാവ് ; അവസാനകാലത്ത് ചികിത്സയ്‌ക്കുള്ള പണം പോലുമില്ലാതെ കഷ്ടപ്പെട്ടു ; കൈത്താങ്ങായത് മോഹന്‍ലാല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2023, 03:06 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയിൽ നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സിനിമാ നിര്‍മ്മാതാവ് പികെആർ പിള്ള അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം. പിള്ളയുടെ വിയോഗം മലയാള സിനിമാലോകത്തെ ഒന്നടങ്കം വേദനയിലാഴ്‌ത്തുകയാണ്. ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പികെആര്‍ പിള്ള വിടവാങ്ങുമ്പോള്‍ ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറും ഓര്‍മ്മയായി മാറുകയാണ്.

എന്നാൽ വ്യവസായിയായ പികെആര്‍ പിള്ള സമ്മാനിച്ച ചിത്രങ്ങളെല്ലാം ഇന്നും മലയാള സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ടതുതന്നെയാണ്. നിർമ്മിച്ചതിൽ അധികവും മോഹൻലാലിന്റെ ചിത്രങ്ങൾ. വന്ദനം, ചിത്രം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളെല്ലാം എക്കാലവും ഓര്‍ക്കുന്ന ചിത്രങ്ങളാണ്. തുടർന്ന് ഒത്തിരി ചിത്രങ്ങള്‍ ചെയ്തുവെങ്കിലും പിന്നീട് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. മറവിരോഗത്തിന് ചികിത്സയിലായിരുന്ന പികെആര്‍ പിള്ളയ്‌ക്ക് തന്റെ അവസാന കാലത്ത് ഭീമമായ ചികിത്സാച്ചെലവാണ് വഹിക്കേണ്ടി വന്നത്.

എന്നാൽ ഈ സാഹചര്യത്തില്‍ തന്റെ സ്വന്തം സൂപ്പര്‍താരം മോഹന്‍ലാലായിരുന്നു അദ്ദേഹത്തിന് ഏറെ കൈത്താങ്ങായത്. പക്ഷേ ഇക്കാര്യം പലരും അറിഞ്ഞില്ല. എല്ലാമാസവും മുടങ്ങാതെ ചികിത്സയ്‌ക്കായുള്ള തുക അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിക്കുമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി എണ്‍പതുകളില്‍ പികെആര്‍ പിള്ള ഒരുക്കിയ ചിത്രങ്ങളെല്ലാം വലിയ ഹിറ്റുകളായിരുന്നു. ചിത്രം എന്ന സിനിമ മോഹന്‍ലാലിന്റെയും പികെആര്‍ പിള്ളയുടെയും തലവര തന്നെ മാറ്റിയ ചിത്രമായിരുന്നു.

പിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ എത്തിയിരുന്നു. അദ്ദേഹവുമായുള്ള ഓർമ്മകളെക്കുറിച്ചും നടനെന്ന നിലയിൽ തനിക്ക് പികെആർ പിള്ള നൽകിയ പ്രോത്സാഹനത്തെക്കുറിച്ചുമാണ് മോഹൻലാൽ പങ്കുവച്ചത്. ഷൂട്ടിങ് പുരോഗമിക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിന് വേണ്ടി ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് പികെആർ പിള്ളയുടെ വേർപാടിനെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

”എന്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്‌നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്‌നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എന്റെ വളർച്ചയ്‌ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്‌നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. ” ഇതായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

 

Tags: mohanlalactorSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies