പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു. അട്ടപ്പാടിയിലെ കടുക് മണ്ണ ഊര് നിവാസികളായ നീതു – നിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു സംഭവം.
ജൂൺ അഞ്ചിനായിരുന്നു യുവതിയുടെ പ്രസവ തീയതി പറഞ്ഞിരുന്നത്. എന്നാൽ 15-ന് യുവതി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തിയത്.
Comments