അപകടം വരുന്നതിന് മുൻപ് തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ തരും; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! മൊബൈൽ ഫോൺ പൊട്ടിത്തെറി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

അപകടം വരുന്നതിന് മുൻപ് തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ തരും; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! മൊബൈൽ ഫോൺ പൊട്ടിത്തെറി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 12:37 pm IST
FacebookTwitterWhatsAppTelegram

ഇന്നത്തെക്കാലത്ത് നമ്മുടെ ദൈനംദിന ജീവിതത്തിൽ അവിഭാജ്യഘടകമാണ് മൊബൈൽ ഫോൺ. 24 മണിക്കൂറും നമ്മുടെ കൈയിലുണ്ടാവും ഈ ഉപകരണം. ഉറങ്ങുമ്പോൾ പോലും തൊട്ടരികിലോ, തലയിണയ്‌ക്കടിയിലോ വയ്‌ക്കുന്നു. എന്നാലിപ്പോൾ മൊബൈൽ പൊട്ടിത്തെറിക്കുന്നതായുള്ള വാർത്തകൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തരം വാർത്തകൾ മൊബൈൽ ഫോൺ ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നു എന്നുള്ളത് വാസ്തവമാണ്.

എന്താണ് ഫോൺ പൊട്ടിത്തെറിക്കുന്നതിന് കാരണം?എങ്ങനെയാണ് ഒരു മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നത് ?എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? മൊബൈൽ ഫോൺ എങ്ങനെ സൂക്ഷിക്കണം?. മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നത് പെട്ടെന്ന് സംഭവിക്കുന്നതാണെന്ന് കരുതരുത്. അപകടം വരുന്നതിന് മുൻപ് മൊബൈൽ ഫോൺ തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ തരുന്നുണ്ട്. അത് ശ്രദ്ധിക്കണം. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു ഉപകരണമാണ് മൊബൈൽ ഫോൺ. കുഞ്ഞുങ്ങൾക്ക് കൊടുക്കുമ്പോൾ മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്.

ഒരു മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നതിന് പിന്നിൽ പല കാരണങ്ങളാണ് ഉള്ളത്. അതിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്നത് ഫോണിന്റെ ബാറ്ററി തകരാർ തന്നെയാണ്. സ്മാർട്ട് ഫോണുകളിൽ ലിഥിയം-അയേൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഈ ബാറ്ററിക്ക് തകരാർ സംഭവിച്ചാൽ ബാറ്ററിയിലടങ്ങിയ വസ്തുക്കളിൽ രാസപ്രവർത്തനം നടക്കുകയും ഇത് പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാൽ എങ്ങനെയാണ് ബാറ്ററിക്ക് തകരാർ സംഭവിക്കുന്നത്? എന്ന് ചിന്തിച്ചിട്ടുണ്ടോ?. അമിതമായ ചൂടാണ് ഫോണിന്റെ ബാറ്ററികൾ തകരാറിലാകാനുള്ള പ്രധാന കാരണം. ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന ബാറ്ററിയോ അമിതമായി പ്രവർത്തിക്കുന്ന പ്രൊസസറോ പെട്ടെന്ന് ചൂടാകുന്നത് ഫോണിന്റെ രാസഘടനയെ ബാധിക്കും. ഇത് ശൃംഖലാ പ്രതിപ്രവർത്തനം അഥവാ ചെയിൻ റിയാക്ഷനിലൂടെ ബാറ്ററി അമിത ചൂട് ഉത്പാദിപ്പിക്കുന്നതിന് കാരണമാവുകയും ഫോൺ പൊട്ടിത്തെറിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.

അതുപോലെ വെയിലത്ത് ഫോൺ ഏറെ നേരം വയ്‌ക്കുക, സിപിയുവിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന മാൽവെയറിന്റെ സാന്നിദ്ധ്യം, ചാർജിംഗിലെ പ്രശ്നം എന്നിങ്ങനെ ഫോൺ അമിതമായി ചൂടാകുന്നതിന് കാരണങ്ങളേറെയാണ്. മാത്രമല്ല വർഷങ്ങളേറെയായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെ ആന്തരിക ഘടകങ്ങൾ വീർക്കുകയും അമിതമായി ചൂടാകുകയും ചെയ്യാറുണ്ട്. ഇതും ഫോൺ പൊട്ടിത്തെറിക്ക് കാരണമാകും. നിർമ്മാണത്തിലെ അപാകതയും ഫോൺ പൊട്ടിത്തെറിയിലേക്ക് വഴിവെയ്‌ക്കാറുണ്ട്.അതേസമയം ഒരു വസ്തു പൊട്ടിത്തെറിക്കും മുൻപ് പുക ഉയരുകയോ മറ്റോ ചെയ്യാറുണ്ട്. എന്നാൽ ചിലസമയങ്ങളിൽ ഒരു ഫോൺ പൊട്ടിത്തെറിക്കും മുൻപ് കൃത്യമായ സൂചനകളൊന്നും തന്നെയുണ്ടാകില്ല. വളരെ പെട്ടെന്നുണ്ടാകുന്ന പൊട്ടിത്തെറിയായതിനാൽ തന്നെ ഫോണിന് സമീപമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്യും.

പക്ഷേ മൊബൈൽ ഫോൺ അപകടകാരിയാകുന്നുവെന്ന് കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അത് നാം ശ്രദ്ധിക്കാതെ പോകരുത്. നേരത്തെ പറഞ്ഞത് പോലെ അമിതമായി ചൂടാകുന്നത് തന്നെയാണ് ഒരു ലക്ഷണം. അതുകൊണ്ട് തന്നെ ഫോൺ അമിതമായി ചൂടായാൽ അത് ചാർജിംഗിൽ ആണെങ്കിൽ ഉടൻ അൺപ്ലഗ് ചെയ്യാൻ ശ്രദ്ധിക്കുക. ബാറ്ററി വീർക്കുന്നതാണ് രണ്ടാമത്തെ ലക്ഷണം. ഫോൺ ബാറ്ററി വീർക്കുക, സ്‌ക്രീൻ യാതൊരു കാരണവുമില്ലാതെ പൊട്ടുക, ഫോൺ ചേസ് വീർത്ത് നിരപ്പായ പ്രതലത്തിൽ ഫോൺ വച്ചാലും അത് പ്രതലത്തോട് ചേർന്നിരിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഫോൺ അപകടകാരിയാകുന്നുവെന്ന് കാണിക്കുന്ന ചില ലക്ഷണങ്ങളാണ്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ ശ്രദ്ധിച്ചാൽ വലിയ അപകടങ്ങളിൽ നിന്ന് നമുക്ക് ഒഴിവാക്കാം.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാമാണ് എന്നുനോക്കാം;

  1. മൊബൈൽ ഫോണിന്റെ ബോഡിക്ക് വരുന്ന തകരാറുകൾ ഒഴിവാക്കാനായി ഫോൺ കവർ ഉപയോഗിക്കുക.
  2. പൊരിവെയിലത്ത് നിന്നും, കനത്ത ചൂടിൽ നിന്ന് മൊബൈൽ ഫോണിനെ സംരക്ഷിക്കുക
  3. ഉറങ്ങുന്നിടത്ത് നിന്ന് ദൂരെ മാറി മാത്രം മൊബൈൽ ഫോൺ ചാർജിംഗിൽ ഇടുക
  4. നല്ല ബാറ്ററി ഹൈജീൻ നിലനിർത്തുക. മൊബൈൽ ഫോൺ ബാറ്ററി 30 ശതമാനത്തിലേക്ക് താഴുമ്പോൾ ചാർജ് ചെയ്യാനിടുകയും ബാറ്ററി 80 ശതമാനത്തിലെത്തുമ്പോൾ ചാർജിംഗ് അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നല്ലത്.
  5. ചാർജിംഗിനായി മൊബൈൽ ഫോൺ കമ്പനി നൽകിയ ചാർജറും കേബിളും മാത്രം ഉപയോഗിക്കുക. മറ്റ് ഫോൺ ചാർജറുകൾ ഉപയോഗിക്കാതിരിക്കുക.
  6. മൊബൈൽ ഫോണിനെ ആക്രമിക്കുന്ന മാൽവെയറുകളെ കരുതിയിരിക്കുക.
  7. നിർമ്മാണത്തിലെ അപാകതയും മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഉപയോക്താവ് നിസ്സഹായനാണ്. അതിന് ഒന്നും ചെയ്യാൻ കഴിയില്ല. നല്ല ബാറ്ററി പെർഫോമൻസുള്ള ഫോണുകൾ നോക്കി ഉപയോഗിക്കുക.
Tags: Mobile PhoneSUB
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies