കഴിഞ്ഞ രണ്ട് ദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലാണ്. ഹിരോഷിമയിൽ ജി7 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഖ്യമായ ക്വാഡ് യോഗം ചേർന്നത്. ജപ്പാന്റെ പ്രധാന ആകർഷണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നരേന്ദ്രമോദി.
ജപ്പാനീസ് പത്രങ്ങളിൽ മുഴുവൻ നരേന്ദ്രമോദിയുടെ ചിത്രങ്ങളാണ്. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളഡ്മിർ സെലൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പത്രങ്ങളിൽ നിറയുന്നത്.
2022 ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യ-യുക്രെയ്ൻ സംഘർത്തിഷത്തിന് ശേഷം ആദ്യമായാണ് സെലൻസ്‌കി ജപ്പാൻ സന്ദർശിക്കുന്നത്. ജനാധിപത്യത്തിലൂന്നിയ ആഗോള നേതൃത്വം ആവശ്യമാണെന്നും ക്വാഡ് സഖ്യത്തിലൂടെ സഹകരണം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം നിലനിർത്തുന്നതിനായി യുക്രെയ്‌നിയൻ പീസ് ഫോർമുല സംരംഭത്തിൽ ചേരാൻ പ്രധാനമന്ത്രിയ്‌ക്ക് ക്ഷണം ലഭിച്ചിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും പിന്തുണച്ചതിന് നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിക്കുകയും ചെയ്തു അദ്ദേഹം.
സമ്മേളനത്തിനിടെ ഇന്ത്യ റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തെ അപലപിച്ചിരുന്നു. സംഘർഷം പരിഹരിക്കാൻ ഇടപെടുമെന്ന നരേന്ദ്രമോദിയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്നാണ് സെലൻസ്‌കി പറഞ്ഞിരുന്നു. യുക്രെയ്ൻ യുദ്ധമെന്നത് കേവലം സമ്പദ് വ്യവസ്ഥയുടെയും, രാഷ്‌ട്രീയത്തിന്റെയും പ്രശ്‌നമായി മാത്രം കാണാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രകോപനമില്ലാതെയാണ് റഷ്യ യുക്രെയനിൽ അധിനിവേശം നടത്തിയതെന്ന് ജി 7 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അപലപിച്ചിരുന്നു. റഷ്യയുടെ നടപടി നിയമവിരുദ്ധവും നീതികരിക്കാനാവാത്തതാണെന്നും രാജ്യങ്ങൾ കുറ്റപ്പെടുത്തി.
റഷ്യ യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ താൻ നടത്തുന്ന നീക്കങ്ങൾക്ക് പ്രധാനമന്ത്രിയോട് സെലൻസ്‌കി ഫോണിലൂടെ പിന്തുണ തേടിയിരുന്നു. പിന്നാലെയാണ് നേരിട്ടുള്ള ചർച്ച നടന്നത്.
Comments