ചെപ്പോക്ക്: ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് കടന്ന് ചെന്നൈ സൂപ്പർ കിംഗ്സ്. ഒന്നാം ക്വാളിഫയറിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ സൂപ്പർ കിംഗ്സ് ഉയർത്തിയ 172 റൺസ് എന്ന ശരാശരി സ്കോറിന് മുന്നിൽ 157 റൺസ് മാത്രം നേടി നിലവിലെ ചാംപ്യന്മാർ വീഴുകയായിരുന്നു. ബാറ്റിംഗിൽ ഋതുരാജ് ഗെയ്ഗ്വാദിന്റെയും ബോളിംഗിൽ രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷണ, ദീപക് ചാഹർ എന്നിവരുടെ പ്രകടനത്തിന്റെ മികവിലായിരുന്നു ചെന്നൈയുടെ ഫൈനൽ പ്രവേശനം.
In #Qualifier1 of #TATAIPL between #GT & #CSK
Here are the Herbalife Active Catch, Visit Saudi Beyond the Boundaries Longest 6 & Upstox Most Valuable Asset of the match award winners.@Herbalifeindia@VisitSaudi | #VisitSaudi | #ExploreSaudi@upstox | #InvestRight with Upstox pic.twitter.com/2rf9wNFTga
— IndianPremierLeague (@IPL) May 23, 2023
ആദ്യ ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറിൽ എഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 172 എന്ന സ്കോർ കരസ്ഥമാക്കിയത്. 44 പന്തിൽ നിന്നും ഒരു സിക്സും ഏഴ് ഫോറുമടക്കം 60 രൺസെടുത്ത ഋതുരാജ് ഗെയ്ഗ്വാദാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഓപ്പണിംഗ് പാർട്ണർഷിപ്പിൽ ഡെവോണും ഗെയ്ഗ്വാദും ചേർന്ന് 87 റൺസാണ് കൂട്ടിച്ചേർത്തത്. പിന്നാലെ വന്നവരിൽ കോൺവെ ഒഴികെ ആരും ഭേദമായ പ്രകടനം വാഴ്ചവെച്ചില്ല. ക്യാപ്റ്റൻ ധോണി രണ്ട് പന്ത് നേരിട്ട് ഒരു റണ്ണുമായി മടങ്ങി. ഗുജറാത്തിനായി മുഹമ്മദ് ഷമി, മോഹിത് ശർമ്മ എന്നിവർ രണ്ടുവിക്കറ്റുകൾ വീതവും ദർശൻ നാൽക്കണ്ഡെ, റാഷിദ് ഖാൻ, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ശുഭ്മാൻ ഗിൽ മാത്രമാണ് ഗുജറാത്ത് നിരയിൽ കാര്യമായ പ്രകടനം കാഴ്ചവെച്ചത്. 38 പന്തിൽ 42 റൺസാണ് താരം നേടിയത്. വൃദ്ധിമാൻ സാഹ (12), ഹാർദിക് പാണ്ഡ്യ (8), ദസുൻ ശനക (17), ഡേവിഡ് മില്ലർ (4), വിജയ് ശങ്കർ (14), രാഹുൽ തേവാട്ടിയ (3), ദർശൻ നാൽക്കണ്ഡെ(0) എന്നിവർ കാര്യമായ നേട്ടങ്ങളുണ്ടാക്കാതെ മടങ്ങി. സി.എസ്.കെക്കായി രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷണ, ദീപക് ചാഹർ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
Comments