കൊച്ചി: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിയ്‌ക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവഡോക്ടർ വന്ദനയുടെ വീട് ഇന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ സന്ദർശിക്കും. വൈകീട്ട് 5 മണിയോടെയാണ് രേഖാ ശർമ്മ വന്ദനയുടെ കടുത്തുരുത്തിയിലെ വീട്ടിലെത്തുക. സംഭവത്തിൽ കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേരത്തെ വന്ദനയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചിരുന്നു.
അതേസമയം യുവഡോക്ടറിന്റെ കൊലപാതകത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആശുപത്രി സംരക്ഷണ ഓർഡിനൻസ് അടക്കം ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്കായി സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിക്കും.
സംസ്ഥാനത്ത് ക്രിമിനൽ കേസ് പ്രതികളെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രികളിൽ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ ഉടൻ നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. മാത്രമല്ല ആശുപത്രികളിലെ സുരക്ഷയ്‌ക്കായി സർക്കാർ തയ്യാറാക്കുന്ന ഓർഡിനൻസിൽ എല്ലാവശങ്ങളും ഉൾപ്പെടുന്നുണ്ട് എന്നുറപ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.
Comments