പറയാൻ നിരവധി കഥകൾ ബാക്കിവെച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട കഥാകൃത്തും സംവിധായകനുമായ പത്മരാജൻ മൺമറഞ്ഞത്. ഞാൻ ഗന്ധർവനും ജയകൃഷ്ണന്റേയും ക്ലാരയുടേയും പ്രണയം പറഞ്ഞ തൂവാനത്തുമ്പികളുമൊക്കെ ഇന്നത്തെ തലമുറയിലെ ഒരോരുത്തരം നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോഴിതാ,പത്മരാജന്റെ മരണത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയവരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് മകൻ അനന്തപത്മനാഭൻ .
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ നെടുമുടി വേണു, ജോൺ പോൾ, ഭരത് ഗോപി, ശ്രീകുമാരൻ തമ്പി എന്നിവർ പത്മരാജന്റെ മരണത്തിൽ വേദനയോടെ നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ‘ആ ദിവസം എന്നെ താങ്ങി നിർത്തിയ കൈകൾ- തമ്പി ചിറ്റപ്പൻ’ എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ ആർ ഗോപാലകൃഷ്ണൻ എടുത്തതാണ് ചിത്രങ്ങൾ.
അനന്തപത്മനാഭൻ ചിത്രം പങ്കുവെച്ചതിന് പിന്നാലെ പത്മരാജന്റെ നിരവധി ആരാധകരാണ് ചിത്രത്തിന് നൊമ്പരപ്പെടുത്തുന്ന ഓർമകളാണ് കമന്റുകളായി പങ്കുവെച്ചത്. ആ നടുക്കം ഇപ്പോഴും മാറിയിട്ടില്ല, ഈ ചിത്രം കാണുമ്പോൾ വീണ്ടും ആ നടുക്കമാണ് ഓർമ വരുന്നത്. മായാത്ത ഓർമ്മകളുടെ ചിത്രങ്ങൾ ഇത്തരത്തിലെ നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെച്ചത്.
പി.പത്മരാജൻ മൺമറഞ്ഞിട്ട് ജനുവരി 24-ന് 29 വർഷം പിന്നിട്ടിരിക്കുകയാണ്. ഇന്നും മലയാള സിനിമയില്‍ പലരും പരീക്ഷിക്കാന്‍ മടിക്കുന്ന ആശയങ്ങളും കഥാപരിസരങ്ങളും എണ്‍പതുകളുടെ അവസാന പകുതിയില്‍ തന്നെ സൃഷ്ടിക്കാനും തന്റെ കഥാപാത്രങ്ങളിലൂടെ അന്നത്തെ പല വിശ്വാസങ്ങളെയും പൊളിച്ചെഴുതാനും പത്മരാജന് സാധിച്ചിരുന്നു. മരണം കൊത്തിയെടുത്തില്ലായിരുന്നെങ്കിൽ പ്രണയം പെയ്യുന്ന വരികളിലൂടെ ആരാധകരുടെ ഹൃദയം കൈയ്യിലെടുക്കുമായിരുന്നു.
Comments