അണക്കെട്ടിൽ വീണ ഫോൺ വീണ്ടെടുക്കാൻ റിസർവോയർ വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ; ഒഴുക്കി കളഞ്ഞത് 21 ലക്ഷം ലിറ്റർ വെള്ളം; ഛത്തീസ്ഗഡിൽ കോൺഗ്രസിനെതിരെ വിമർശനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണക്കെട്ടിൽ വീണ ഫോൺ വീണ്ടെടുക്കാൻ റിസർവോയർ വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ; ഒഴുക്കി കളഞ്ഞത് 21 ലക്ഷം ലിറ്റർ വെള്ളം; ഛത്തീസ്ഗഡിൽ കോൺഗ്രസിനെതിരെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2023, 05:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റിസർവോയറിൽ വീണ മൊബൈൽ ഫോൺ തിരിച്ചെടുക്കാൻ വെള്ളം മുഴുവൻ വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി. ഫോൺ തിരിച്ചുലഭിക്കാൻ റിസർവോയറിലുണ്ടായിരുന്ന 21 ലക്ഷം ലിറ്റർ വെള്ളമായിരുന്നു ഇയാൾ ഒഴുക്കി കളഞ്ഞത്. ഒരുപകാരവുമില്ലാതെ നിന്നിരുന്ന വെള്ളമാണ് കളഞ്ഞതെന്നും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് അനുവാദം ലഭിച്ചിരുന്നുവെന്നും സസ്‌പെൻഡിലായ രാജേഷ് വിശ്വാസ് പ്രതികരിച്ചു.

കങ്കേർ ജില്ലയിലെ കോലിബേദ ബ്ലോക്കിലുള്ള ഫുഡ് ഓഫീസറാണ് രാജേഷ് വിശ്വാസ്. ഖേർകട്ട അണക്കെട്ടിലെത്തി അവധി ദിനം ആഘോഷിക്കവെയാണ് അബദ്ധത്തിൽ ഇയാളുടെ സ്മാർട്ട്‌ഫോൺ റിസർവോയറിൽ വീണത്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഫോൺ 15 അടി താഴ്ചയുള്ള റിസർവോയറിലേക്കായിരുന്നു പതിച്ചത്. പ്രദേശവാസികളുടെ സഹായത്തോടെ വെള്ളത്തിലിറങ്ങി മുങ്ങി തപ്പിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ വലിയ രണ്ട് പമ്പുകൾ എത്തിച്ച് റിസർവോയറിലെ വെള്ളം മുഴുവൻ ഒഴുക്കി കളയാൻ രാജേഷ് തീരുമാനിച്ചു.

മൂന്ന് ദിവസം തുടർച്ചയായി പമ്പുകൾ പ്രവർത്തിച്ചതോടെ വെള്ളം ഏതാണ്ട് വറ്റി. 1,500 ഏക്കറോളം വരുന്ന കൃഷിസ്ഥലത്തേക്ക് ആവശ്യമായ വെള്ളമായിരുന്നു ഇത്തരത്തിൽ ഒഴുക്കി കളഞ്ഞത്. ഒടുവിൽ ഫോൺ തിരികെ ലഭിക്കുകയും ചെയ്തു. രാജേഷിനെതിരെ പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇടപെട്ടായിരുന്നു പമ്പിംഗ് നിർത്തിവപ്പിച്ചത്. അപ്പോഴേക്കും വെള്ളത്തിന്റെ അളവ്  ആറ് അടിയായി ചുരുങ്ങിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും ആളുകളെ റിസർവോയറിൽ ഇറക്കി തപ്പി രാജേഷ് തന്റെ ഫോൺ വീണ്ടെടുത്തത്.

സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഫോൺ വെള്ളത്തിലേക്ക് വീണതെന്ന് രാജേഷ് പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട പല അത്യാവശ്യ രേഖകളും ഫോണിൽ അടങ്ങിയിരിക്കുന്നതിനാൽ തിരിച്ചെടുക്കണമെന്നത് അത്യന്താപേക്ഷിതമായിരുന്നു. അതിനാലാണ് ആളുകളെ ഇറക്കി തിരച്ചിൽ നടത്തിയത്. എങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ജലസേചന വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ കണ്ടപ്പോൾ അദ്ദേഹം വാക്കാൽ അനുവാദം നൽകുകയും വെള്ളം ഒഴുക്കി കളയുകയുമായിരുന്നു എന്ന് രാജേഷ് വിശ്വാസ് പറഞ്ഞു.

അഞ്ചടിയോളം വെള്ളം ഒഴുക്കി കളയാനായിരുന്നു രാജേഷിന് അനുവാദം നൽകിയിരുന്നത് എന്നും അതിൽ കൂടുതൽ വെള്ളം പമ്പ് ചെയ്ത് കളഞ്ഞതാണ് പ്രശ്‌നമായതെന്നും ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം മൂന്ന് ദിവസത്തിൽ കൂടുതൽ വെള്ളത്തിൽ കിടന്നിരുന്നതിനാൽ ഫോൺ പ്രവർത്തനക്ഷമമായില്ലെന്നതാണ് മറ്റൊരു കാര്യം.

സംഭവത്തിൽ വലിയ വിമർശനമാണ് ജലസേചന വകുപ്പിനെതിരെയും സർക്കാരിന്റെ പിടിപ്പുകേടിനെതിരെയും ഉയർന്നത്. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമൺ സിംഗ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ ശക്തമായി വിമർശിച്ചു, ‘സ്വേച്ഛാധിപത്യ’ സ്വഭാവമുള്ള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ അവരുടെ പൂർവ്വിക സ്വത്തായാണ് പ്രദേശത്തെ കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊടും ചൂടിൽ നിരവധി പേർ ആശ്രയിച്ചിരുന്ന വെള്ളമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം പാഴായി പോയതെന്നും അദ്ദേഹം പറഞ്ഞു.

Tags: Chhattisgarhphone
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies