ഒരു മഴയ്ക്കും തകർക്കാനാകാത്ത ഐപിഎൽ ഭ്രാന്ത്; കലാശപ്പോര് കണ്ടിട്ടേ മടക്കമുള്ളൂ എന്നുറപ്പിച്ച് ആരാധകർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരു മഴയ്‌ക്കും തകർക്കാനാകാത്ത ഐപിഎൽ ഭ്രാന്ത്; കലാശപ്പോര് കണ്ടിട്ടേ മടക്കമുള്ളൂ എന്നുറപ്പിച്ച് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2023, 03:06 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: കാത്തിരിപ്പും കഷ്ടപ്പാടുകാളും ഫൈനൽ നിമിഷങ്ങൾക്കായി. ചെന്നൈ സൂപ്പർ കിംഗ്‌സ് – ഗുജറാത്ത് ടൈറ്റൻസിന്റെയും കലാശക്കൊട്ടിന് സാക്ഷ്യം വഹിക്കാൻ നിരവധിപ്പേരാണ് രാഷ്‌ട്രത്തിന്റെ പലയിടങ്ങളിൽനിന്നായി എത്തിയത്. എന്നാൽ ഇന്നലെപ്പെയ്ത കൊടും മഴ ഏവരെയും നിരാശപ്പെടുത്തുകയായിരുന്നു. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ എത്തിയത് ഒരുലക്ഷത്തിന് പുറത്ത് ആരാധകരായിരുന്നു. മത്സരം കാണാൻ എത്തിയവരിൽ മിക്കവരും തമിഴ്‌നാട്ടിൽ നിന്നുള്ളവർ തന്നെ. പലരും ട്രെയിനാണ് യാത്രയ്‌ക്കായി ആശ്രയിച്ചത്. മത്സരം കഴിഞ്ഞ ഉടനെ തിരിച്ച് പോകാമെന്ന കണക്കു കൂട്ടലിൽ എത്തിയവർ.

എന്നാൽ ഇന്നലെ അഹമ്മദാബാദിൽ പെയ്തമഴ ആരാധകരുടെ പദ്ധതികളെയെല്ലാം തകിടം മറിക്കുകയായിരുന്നു. ഫൈനൽ റിസർവ് ദിനമായ ഇന്നത്തേക്ക് മാറ്റിവെക്കുകയാണുണ്ടായത്. ഇന്നലെ ഉച്ചതിരിഞ്ഞ് ആരംഭിച്ച മഴ അർദ്ധരാത്രിവരെ തുടർന്നു. രാത്രി വൈകിയും മത്സരം കാണാനായി മഴനനഞ്ഞ് സ്റ്റേഡിയത്തിൽ കാത്തിരുന്നവരാണ് ഇക്കൂട്ടത്തിൽ ഏറെയും. എന്നാൽ ആരാധകരുടെ മനസ്സിലെ കലാശപോരാട്ടാത്തിന്റെ വീര്യം തകർക്കാൻ മഴയ്‌ക്ക് കഴിഞ്ഞില്ലെന്ന് തന്നെ പറയാം. ഈ ജനക്കൂട്ടം സ്റ്റേഡിയത്തിന്റെ പരിസരത്തും റെയിൽവേ സ്റ്റേഷനിലുമായാണ് രാത്രി കഴിച്ചുകൂട്ടിയത്.

ഇന്നലെ മഴ കാരണം നിരാശപ്പെടേണ്ടി വന്ന ആരാധകരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പുലർച്ചെ മൂന്ന് മണിക്കും റെയിൽവെ സ്റ്റേഷനിൽ കിടന്നുറങ്ങുകയാണ് ആരാധകർ. റിസർവ് ദിനമായ ഇന്നും മഴമൂലം മത്സരം 7.30-ന് തുടങ്ങാനാവുമോ എന്നാണ് ആരാധകരുടെ ആശങ്ക. കൃത്യസമയത്ത് തുടങ്ങാനായില്ലെങ്കിലും രാത്രി 9.40-വരെ കട്ട് ഓഫ് ടൈമുണ്ട്. 9.40ന് തുടങ്ങിയാലും ഇരു ടീമിനും 20 ഓവർ വീതമുള്ള മത്സരം സാധ്യമാവും. 9.40ും തുടങ്ങാനായില്ലെങ്കിൽ മാത്രമെ ഓവറുകൾ വെട്ടിക്കുറക്കൂ. മത്സരം 9.45നാണ് തുടങ്ങുന്നതെങ്കിൽ 19 ഓവർ വീതമുള്ള മത്സരമായിരിക്കും. 10 മണിക്കാണെങ്കിൽ 17 ഓവറും 10.30നാണെങ്കിൽ 15 ഓവറും വീതമുളള മത്സരമായിരിക്കും നടത്തുക. 12.06വരെ ഇത്തരത്തിൽ ഓവറുകൾ വെട്ടിക്കുറച്ച് മത്സരം നടത്താൻ സാധ്യമാവുമോ എന്ന് പരിശോധിക്കും.

 

Tags: IPLFINALS
Share
Tweet
SendShare

More News from this section

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

അവസാന പന്തിൽ സിക്സർ! കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം

രോഹൻ കുന്നുമ്മലിന്റെ മികവിൽ കൊച്ചിക്കെതിരെ അനായാസ വിജയവുമായി കാലിക്കറ്റ്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies