ന്യൂയോർക്ക്: അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം സ്വദേശി ജൂഡ് ചാക്കോ (21)യാണ് വെടിയേറ്റ് മരിച്ചത്. അമേരിക്കയിലെ ഫിലാഡൽഫിയയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മോഷണ ശ്രമത്തിനിടെയായിരുന്നു വെടിയേറ്റത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊല്ലം ആയൂർ മലപേരൂർ സ്വദേശി റോയിയുടെയും കൊട്ടാരക്കര സ്വദേശി ആശയുടെയും മകനാണ് ജൂഡ്. 30 വർഷമായി അമേരിക്കയിൽ താമസിക്കുകയാണ് കുടുംബം. ആറ് വർഷം മുമ്പാണ് ജൂഡ് അവസാനമായി കേരളത്തിലെത്തിയത്. ശവസംസ്കാരം ശനിയാഴ്ച ഫിലാഡൽഫിയയിലെ മലങ്കര കത്തോലിക്കാ പള്ളിയിൽ നടത്തും.
Comments