കണ്ണൂർ: രണ്ട് മുഖമുളള ആപൂർവ്വമായ ആട്ടിൻകുട്ടി പിറന്നു. കണ്ണൂർ കേളകത്താണ് സംഭവം. കേളകം ഇല്ലിമുക്ക് സ്വദേശി രഞ്ജിത്തിന്റെ ആടിനാണ് കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾ ജനിച്ചത്. ഇതിലൊന്നിനാണ് രണ്ട് തലയും മൂന്ന് കണ്ണുകളുമാണ്.
ഇതോടെ ആട്ടിൻകുട്ടി നാട്ടിൽ കൗതുകമാവുകയാണ്. എന്നാൽ ആട്ടിൻ കുട്ടിയുടെ തലയ്ക്ക് ഭാരക്കൂടുതൽ ഉള്ളതിനാൽ എഴുന്നേറ്റ് നിൽക്കാൻ കഴിയുന്ന അവസ്ഥയിലല്ല ഉള്ളത്. രണ്ട് മുഖങ്ങളിലും വായകൾ ഉണ്ട്. രണ്ട് വായിലൂടെയും ആടിന് പാല് കുടിക്കാനും കരയാനും സാധിക്കുന്നുണ്ട്. വിചിത്രമായ ആട്ടിൻകുട്ടിയെ കാണാൻ നിരവധി പേരാണ് രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്തുന്നത്.
Comments