പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂൾ ബസ്സ് തകർന്ന് അപകടം. റാന്നിയിലാണ് സംഭവം. സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. റാന്നി ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഇന്ന് രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസ്സായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ കുട്ടികൾക്ക് പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ആയയ്ക്ക് പരിക്കു പറ്റിയിരുന്നു. പരിക്ക് ഗുരുതരമല്ല.
Comments