ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചു; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് 24-കാരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചു; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് 24-കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2023, 06:18 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: കിടപ്പറയിൽ ലൈംഗിക ബന്ധം നിഷേധിച്ച ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്. 24-കാരനായ ജാതാവത് തരുണാണ് ഭാര്യ ജാൻസിയെ (20) കൊലപ്പെടുത്തിയത്. തെലങ്കാനയിലെ നാഗർകുർനൂൽ ജില്ലയിൽ മെയ് 20നായിരുന്നു സംഭവം.

ഓട്ടോറിക്ഷാ ഡ്രൈവറായ തരുൺ 2021-ലാണ് ജാൻസിയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷം ഇരുവരും ഹൈദരാബാദിലേക്ക് മാറി താമസിച്ചു. ഇവർക്ക് രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മെയ് 20ന് രാത്രി കിടപ്പറയിലേക്ക് വന്ന ജാൻസിയോട് ഭർത്താവ് തരുൺ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും യുവതി നിഷേധിച്ചു. വളരെയധികം ക്ഷീണിതയാണെന്നായിരുന്നു ഭാര്യ മറുപടി നൽകിയത്. എന്നാൽ ഇതുകേട്ട് പ്രകോപിതനായ ഭർത്താവ് ജാൻസിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിച്ചു.

ഭാര്യ ബഹളം വെയ്‌ക്കാൻ തുടങ്ങിയതോടെ തരുൺ അവളുടെ വായ കൈകൊണ്ട് അടച്ചുപിടിച്ചു. ഒരേസമയം മൂക്കും വായും പൊത്തിപ്പിടിച്ചതിനാൽ ജാൻസിക്ക് ശ്വാസം മുട്ടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഭാര്യയുടെ ശരീരത്തിന് അനക്കമില്ലാതാവുകയും വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങുകയും ചെയ്തപ്പോൾ പരിഭ്രാന്തനായ ഭർത്താവ് ബന്ധുക്കളെ വിവരമറിയിച്ചു. കുടുംബാംഗങ്ങളെത്തി യുവതിയെ സമീപത്തുള്ള ഒവൈസി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ആശുപത്രി ജീവനക്കാരാണ് വിവരം ആദ്യം പോലീസിലറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് ഉടൻ തന്നെ മാറ്റി. ഇതിനിടെ ജാൻസിയുടെ പിതാവ് ഷൈദാബാദ് പോലീസിൽ പരാതി നൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടി മരണമെന്ന് തെളിഞ്ഞതോടെ തരുണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. നിലവിൽ അറസ്റ്റിലായ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Tags: HyderabadsexRefused
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies