ലോക കേരളസഭ സമ്മേളനം; മുഖ്യമന്ത്രിയുടെ അമേരിക്കൻ ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ഗോൾഡ്, സിൽവർ സ്‌പോൺസർഷിപ്പുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോക കേരളസഭ സമ്മേളനം; മുഖ്യമന്ത്രിയുടെ അമേരിക്കൻ ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ഗോൾഡ്, സിൽവർ സ്‌പോൺസർഷിപ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2023, 12:28 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യുഎസിലെ ലോക കേരളസഭ സമ്മേളനത്തിൽ പണപ്പിരിവ് നടത്തിയ വാർത്ത ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിയ്‌ക്കൊപ്പം ഇരിപ്പിടത്തിന് വേണ്ടി 82 ലക്ഷം രൂപയുടെ പാസ് നൽകുകയും അത്താഴ വിരുന്നിനായി ഗോൾഡ്, സിൽവർ സ്‌പോൺസർഷിപ്പുകളും സംഘാടകർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതുവരെയും ആരും കാർഡുകൾ വാങ്ങിയിട്ടില്ലെന്നാണ് വിവരം.

താരനിശകളെ വെല്ലും വിധത്തിലാണ് പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നത്. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെയാണ് പാസുകൾ. ഗോൾഡിന് ഒരു ലക്ഷം ഡോളർ (ഏകദേശം 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളർ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നിരക്ക്. ആഡംബര ഹോട്ടലിന്റെ ചിത്രം ഉൾപ്പെടെയുള്ള താരിഫ് കാർഡ് അമേരിക്കൻ മലയാളി ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. ഗോൾഡ് പാസ് വാങ്ങുന്ന സ്‌പോൺസർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നർ അടക്കമായിരുന്നു ഓഫർ. മുൻനിരയിൽ ഇരിപ്പിടവും. സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലായ മാരിയറ്റ് മാർക്വിസിന്റെ ഫോട്ടോ സഹിതമുള്ള താരിഫ് കാർഡാണ് സംഘാടകർ യുഎസ് മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നത്.

മുഖ്യമന്ത്രിയും സംഘവും സ്വിറ്റസർലാൻഡും സന്ദർശിക്കുമോയെന്ന സംശയവും നൽകി കൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. സമ്മേളനത്തെ ചൊല്ലി വിവാദം മുറുകുമ്പോൾ സംഘാടകർ പ്രതീക്ഷിച്ച പ്രതികരണമല്ല ഇതുവരെ ലഭിച്ചത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം അത്താഴം അടക്കം വാഗ്ദാനം ചെയ്യുന്ന ഗോൾഡ്, സിൽവർ കാർഡുകൾ ആരും ഇതുവരെ വാങ്ങിയിട്ടില്ല. 2,80,000 ഡോളർ മാത്രമാണ് ആകെ പിരിഞ്ഞ് കിട്ടിയത്. രണ്ടര ലക്ഷം ഡോളറിന്റെ ഡയമണ്ട് കാർഡും 10,000 ഡോളറിന്റെ രണ്ടും 5,000 ഡോളറിന്റെ രണ്ടും സ്‌പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നത്.

പിണറായി വിജയനും സംഘവും ഏഴിന് പുലർച്ചെയാകും യുഎസിലേക്ക് പുറപ്പെടുക. ദുബായ് വഴിയാകും യാത്ര. 9,10,11 തീയതികളിലാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ലോക കേരള സഭയ്‌ക്ക് ശേഷം ക്യൂബൻ സന്ദർശനവും കഴിഞ്ഞാകും മടക്കം. യാത്ര കണക്കിലെടുത്ത് ഈ ആഴ്ചത്തെ പതിവ് മന്ത്രിസഭായോഗം മാറ്റി.

 

Tags: Pinarayi VijayanNEWYORK
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies