എറണാകുളം: ചോറ്റാനിക്കരയിൽ വന്ദേ ഭാരത് ട്രെയിന് നേരെ കല്ലെറിഞ്ഞയാൾ അറസ്റ്റിൽ. കുരീക്കാട് പാറയിൽ വീട്ടിൽ രഞ്ജിത്തിനെ റെയിൽവേ സംരക്ഷണ, സ്പെഷ്യൽ ടീമാണ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തും സുഹൃത്തുക്കളും മദ്യപിക്കുമ്പോൾ ഉണ്ടായ വഴക്കിനിടെ ഒരാൾ ഓടിയപ്പോൾ അയാളെ എറിഞ്ഞ കല്ല് വന്ദേ ഭാരത് ട്രെയിനിന്റെ ചില്ലിൽ പതിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 25-നാണ് കേസിനാസ്പദമായ സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ലിന് കേടുപാട് സംഭവച്ചിരുന്നു. യാത്രക്കാരനാണ് സംഭവം ടിടിആറിനെ അറിയിച്ചത്. ട്രെയിനിന്റെ സിആർ കോച്ചിന്റെ ചില്ലാണേ് തകർന്നത്.
നേരത്തെ തിരൂരും പാപ്പിനിശേരിയിലും വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായിരുന്നു. മലപ്പുറത്ത് കല്ലേറിഞ്ഞ സംഭവത്തിൽ താനൂർ സ്വദേശി റിസ്വാനെ അറസ്റ്റ് ചെയ്തതിരുന്നു. പൈപ്പ് കൊണ്ട് മാവിലേക്ക് എറിഞ്ഞപ്പോൾ സംഭവിച്ചാതാണെന്നാണ് ഇയാൾ മൊഴി നൽകിയത്.
Comments