ലക്നൗ: ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലൈൻമാന്റെ പ്രതികാരം. ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഡ്യൂട്ടിയ്ക്കിടെ റോഡിലൂടെ പോകുന്നതിനിടെ ഹെൽമറ്റ് ധരിക്കാത്തതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും പോലീസ് പിഴ ചുമത്തിയിരുന്നു. മീററ്റിലെ ദിർഖേദ സ്വദേശി ഖാലിദിനാണ് മോട്ടോർ വാഹനവകുപ്പ് 1,00 രൂപ പിഴ ചുമത്തിയത്. തുടർന്ന് ഇതിൽ പ്രകോപിതനായ ഇയാൾ പോലീസ് ലൈനിലെ മുഴുവൻ വൈദ്യുതിയും വിച്ഛേദിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസ് സ്റ്റേഷനിലെ വൈദ്യുത തൂണിൽ കയറുന്നതും ലൈൻ മുറിക്കുന്നതായും വീഡിയോ ദൃശ്യങ്ങളിൽ കാണിക്കുന്നു.
Comments