ഇടുക്കി: തൊടുപുഴ അൽ അസർ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ വിദ്യാർത്ഥി എ ആർ അരുൺ രാജാണ് മരിച്ചത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുൺ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമിക നിഗമനം ആത്മഹത്യയെന്നാണ്.
മുറിയിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്കായിരുന്നു അരുൺ താമസിച്ചിരുന്നത്. കോളജിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അരുൺ എന്ന് പ്രിൻസിപ്പാൾ പറഞ്ഞത്.
Comments