അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല; ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പാകിസ്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് നന്നായി അറിയാം: എസ്.ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല; ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പാകിസ്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് നന്നായി അറിയാം: എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 07:03 am IST
Facebook
Twitter
WhatsAppTelegram

‍‍‍ഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പാകിസ്താനുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കില്ല. ഭീകരവാദത്തെ തടയാൻ ശക്തമായ നിയമങ്ങളും നടപടികളും ഇന്ത്യ കൈക്കൊണ്ടിട്ടുണ്ടെന്നും ജമ്മുകശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് തീവ്രവാദത്തിനേറ്റ വലിയ തിരിച്ചടിയാണെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയുടെ നിലപാട് എന്താണെന്ന് എല്ലാ ലോക രാജ്യങ്ങൾക്കും വ്യക്തമായിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറെ നാളായി കാത്തിരുന്ന ചുവടുവെയ്പ്പായിരുന്നു 2019-ൽ നടന്നത്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370-ാം അനുച്ഛേദം റദ്ദാക്കേണ്ടത് ദേശസുരക്ഷയെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു. ലോകത്തെ മുഴുവൻ ഇന്ത്യക്കെതിരെ തിരിക്കാൻ ചിലർ ശ്രമിച്ചു. ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്താൻ വേണ്ടിയായിരുന്നു പരിശ്രമം. ആർട്ടിക്കിൾ 370 ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം വീടിനുള്ളിലെ പ്രശ്നം ആദ്യം തീർക്കുക എന്നതായിരുന്ന നിലപാട്. അങ്ങനെയാണ് 370 പിൻവലിച്ചത്. എന്തായിരുന്നു ഇന്ത്യയുടെ നിലപാട് എന്ന് ലോകരാജ്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞു.

തീവ്രവാദത്തോട് മൃദുസമീപനം സാധിക്കില്ല. ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പല തെറ്റായ വിവരണങ്ങൾ പ്രചരിച്ചു. കൂടുതലും, രാജ്യത്തിന്റെ ഉള്ളിൽ നിന്നു തന്നെയാണ്. ഞങ്ങൾക്ക് അതിനെയും കൈകാര്യം ചെയ്യേണ്ടിവന്നു. വികസനം എത്താതെ കിടക്കുന്ന ജമ്മുകശ്മീർ അല്ല വേണ്ടത്. ഇന്ത്യയുടെ മറ്റ് ഭാ​ഗങ്ങൾക്കുള്ളപോലെ തന്നെ വികസനവും മാറ്റങ്ങളും ജമ്മു കശ്മീരിനുമുണ്ടാവണം. അത് അവരുടെ അവകാശമാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും സർക്കാരിന് തോന്നി. അയൽ രാജ്യങ്ങളുമായി കണക്റ്റിവിറ്റി, വൈദ്യുതി, വ്യാപാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രാദേശിക സഹകരണം വർദ്ധിപ്പിച്ചിട്ടുണ്ട്.

പാകിസ്താനുമായി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയ്‌ക്ക് മടി ഒന്നുമില്ല. എന്നാൽ, അതിർത്തി കടന്നുള്ള ഭീകരവാദത്തെ കണ്ടില്ലെന്ന് നടിച്ച് ബന്ധം സ്ഥാപിക്കാൻ സാധിക്കുകയുമില്ല. ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പാകിസ്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്തുചെയ്യണമെന്ന് അവർക്ക് കൃത്യമായി തന്നെ അറിയാം. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇത് മോദി സർക്കാരിന്റെ ചിന്ത മാത്രമല്ല. ഇന്ത്യയുടെ വികാരമാണ്, ഇന്ത്യയുടെ ആവശ്യമാണ്- ജയശങ്കർ പറഞ്ഞു.

Tags: Pakistanjammu and kashmirarticle 370S JaishankarCross-border terrorismIndia
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies