'ജീവിതം അവാസാനിച്ചെന്നാണ് കരുതിയത്; തിരികെ എത്തിച്ചതിന് കേന്ദ്ര സർക്കാരിന് നന്ദി'; നൈജീരിയൻ തടവിൽ നിന്നും മോചിക്കപ്പെട്ട മലയാളി നാവികർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ജീവിതം അവാസാനിച്ചെന്നാണ് കരുതിയത്; തിരികെ എത്തിച്ചതിന് കേന്ദ്ര സർക്കാരിന് നന്ദി’; നൈജീരിയൻ തടവിൽ നിന്നും മോചിക്കപ്പെട്ട മലയാളി നാവികർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 08:24 am IST
FacebookTwitterWhatsAppTelegram

എറണാകുളം: തങ്ങളെ നാട്ടിലെത്തിക്കാൻ ഇടപെടൽ നടത്തിയ കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നതായി നൈജീരിയൻ തടവിൽ നിന്നും മോചിക്കപ്പെട്ട് തിരികെയെത്തിയ മലയാളി നാവികർ. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ് തങ്ങൾ മോചിക്കപ്പെട്ടത്. കേന്ദ്ര സർക്കാരിനും നൈജീരിയയിലെ ഹൈക്കമ്മീഷനും നന്ദി പറയുന്നതായും കൊച്ചിയിലെത്തിയ മലയാളി നാവികർ പറഞ്ഞു.

ഇത് ഞങ്ങൾക്ക് വേറിട്ട അനുഭവമായിരുന്നു. ജീവിതം അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ ഞങ്ങൾ തിരികെയത്തി. കേന്ദ്ര സർക്കാരിനോടാണ് ഇക്കാര്യത്തിൽ നന്ദി പറയാനുള്ളത്. വിദേശകാര്യ മന്ത്രാലയം ഞങ്ങൾക്കായി എല്ലാ ശ്രമവും നടത്തി. നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ജി.ബാലസുബ്രഹ്‌മണ്യം വളരെയധികം സഹായിച്ചു. നാവികർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുന്ന് മാലയാളികളുൾപ്പെടെ 16 ഇന്ത്യൻ നാവികർ നൈജിരിയയിൽ നിന്നും നാട്ടിലെത്തിയത്. കൊച്ചി എളംകുളം സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസ്, കപ്പലിലെ ഓയിലർ മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത, തേർഡ് ഓഫീസർ കൊല്ലം സ്വദേശി വി. വിജിത്ത് എന്നിവരാണ് നൈജീരിയിൽ മോചിതരായി നാട്ടിൽ മടങ്ങിയെത്തിയത്. കൊച്ചിയിലെത്തിയ മലയാളി നാവികരെ കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. 2022 ഓഗസ്റ്റിലാണ് ക്രൂഡ് ഓയിൽ ടാങ്കർ ഹീറോയിക് ഇഡുൻ കപ്പലിലെ 26 ജീവനക്കാർ തടവിലായത്. ഇക്വറ്റോറിയൽ ഗിനിയിലും തുടർന്ന് നൈജീരിയയിലുമാണ് നാവികർ തടവിലാക്കപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെത്തിയ സംഘം ദുബായ് വഴിയാണ് കൊച്ചിയിലെത്തിയത്.

 

 

Tags: central governmentnigeria
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies