തിരുവനന്തപുരം : ഈ മാസം ജൂൺ 23ന് നടത്താൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ – അറബിക് തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷ മാറ്റി വെച്ചതായി പി എസ് സി . ജുമാ നിസ്കാരം തടസ്സപ്പെടുന്ന രീതിയിൽ വെള്ളിയാഴ്ച നിശ്ചയിച്ച പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലീം ജമാഅത്ത് രംഗത്ത് വന്നിരുന്നു.
വെള്ളിയാഴ്ച പകൽ 11.15 മുതൽ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരിക്കുന്നത്. ഇത് പരീക്ഷ എഴുതുന്ന ഭൂരിഭാഗം ആളുകളുടെയും ജുമാ നിസ്കാരം തടസ്സപ്പെടുത്തുമെന്നാണ് കേരള മുസ്ലീം ജമാഅത്തിന്റെ വാദം. നിലവിലെ സമയക്രമം ഒരുനിലയ്ക്കും അംഗീകരിക്കാനാകില്ല. ബന്ധപ്പെട്ടവർ പ്രായോഗിക സമീപനം സ്വീകരിച്ച് ഉദ്യോഗാർത്ഥികൾക്ക് സമയം മാറ്റി അനുവദിക്കണമെന്നായിരുന്നു മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടത് .പരീക്ഷയ്ക്കുള്ള പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Comments