മഹാരാഷ്ട്രയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ആര് ജയിക്കും..?; സീ ന്യൂസ് സർവേ ഫലം പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ആര് ജയിക്കും..?; സീ ന്യൂസ് സർവേ ഫലം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 10:20 am IST
FacebookTwitterWhatsAppTelegram

ബിജെപി കഴിഞ്ഞാൽ എൻഡിഎയിലെ പ്രബലൻ ആരാണെന്നുള്ള ചോദ്യത്തിന് മറിച്ചൊന്നും ആലോചിക്കാതെ പറയാൻ സാധിക്കുന്ന ഉത്തരം ശിവസേന എന്നാണ്. ഇടയ്‌ക്ക് ഇടഞ്ഞ ചെറിയ കാലയളവ് ഒഴിച്ചാൽ സഖ്യം രൂപീകരിച്ചത് മുതൽ ബിജെപിയുടെ ദേശീയത മുൻ നിർത്തിയുള്ള രാഷ്‌ട്രീയ നീക്കങ്ങളെ ഇത്രമേൽ പിന്തുണച്ച മറ്റൊരു സഖ്യകക്ഷി ഇല്ലെന്നുതന്നെ പറയാം. എന്നാൽ ഇടക്കാലത്ത് ഉദ്ദവ് താക്കറെയുടെ സ്ഥാനക്കൊതി ശിവസേനയെ കോൺഗ്രസിനന്റെ ചേരിയിൽ കൊണ്ടെത്തിച്ചു. ശേഷം ആദർശം മറന്ന് പ്രവർത്തിച്ച ഉദ്ദവിനെതിരെ രാഷ്‌ട്രീയ നീക്കം നടത്തി പാർട്ടിയെ ശിവസൈനികർ തിരികെ പിടിക്കുന്ന കാഴ്ചയ്‌ക്കാണ് കഴിഞ്ഞ വർഷം മഹാരാഷ്‌ട്ര സാക്ഷ്യം വഹിച്ചത്. ആദർശം മുറുകെ പിടിച്ച് ബാലാസാഹേബ് താക്കറെ തെളിച്ച പാതയിലേക്ക് തിരികെ എത്തിയ ശിവസൈനികരെ ബിജെപി സ്വീകരിച്ച് അവരുടെ നേതാവായ ഏക്‌നാഥ് ഷിൻഡെയ്‌ക്ക് മുഖ്യമന്ത്രി പദം നൽകിക്കൊണ്ടായിരുന്നു.

ബാൽതാക്കറെയുടെ യഥാർത്ഥ പിൻഗാമി ആരാണ് എന്നതാണ് മഹാരാഷ്‌ട്രയിൽ ഉയർന്നു കേട്ടിരുന്ന ചോദ്യം. ശിവസൈനികർ, ജനങ്ങൾ ആർക്കൊപ്പമാണ് നിൽക്കുക എന്നതിലും അവ്യക്തത നിലനിന്നിരുന്നു. അതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സീ ന്യൂസ് കഴിഞ്ഞ ദിവസം നടത്തിയ സർവേ.

ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടത്തിയാൽ മഹാരാഷ്‌ട്രയിൽ ആര് ജയിക്കും എന്നതായിരുന്നു സർവേ ജനങ്ങൾക്ക് മുന്നിൽവെച്ച ആദ്യചോദ്യം. ശിവസേന- ബിജെപി സഖ്യം മഹാരാഷ്‌ട്ര തൂത്തുവാരുമെന്ന് സർവേയിൽ പങ്കെടുത്ത 48 ശതമാനം പേരും അഭിപ്രായപ്പെട്ടു. 32 ശതമാനം പേർമാത്രമാണ് കോൺഗ്രസ്, എൻസിപി, ഉദ്ദവ് ശിവസേന സഖ്യമായ മഹാവികാസ് അഖാഡിയെ പിന്തുണച്ചത്. എൻഡിഎ 46 ശതമാനം വോട്ടും എംവിഎ 35 ശതമാനം വോട്ടും ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ കരസ്ഥമാക്കുമെന്നും സർവേ വ്യക്തമാക്കുന്നു. ഉദ്ദവ്-കോൺഗ്രസ് സഖ്യത്തിനൊപ്പം ചേർന്നത് ശരിയായ തീരുമാനമായിരുന്നോ എന്നുള്ള ചോദ്യത്തിന് 57 ശതമാനം പേരും അഭിപ്രായപ്പെട്ടത് ഉദ്ദവിന്റേത് തെറ്റായ നീക്കമായിരുന്നു എന്നാണ്.

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ 165- 185 സീറ്റുവരെ നേടി ബിജെപി- സേനാ സഖ്യം അധികാരത്തിലെത്തുമെന്നും സർവേ പറയുന്നു. കോൺഗ്രസ് – ഉദ്ദവ് സഖ്യം 88 മുതൽ 118 സീറ്റുവരെയും എംഎവൻഎസ് രണ്ട് മുതൽ അഞ്ച് സീറ്റുവരെയും നേടും. സ്വതന്ത്രർ 12 മുതൽ 22 സീറ്റുവരെ നേടുമെന്നും സർവെ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി എന്ന നിലയിൽ ഉദ്ദവിന്റെ പ്രകടനം വളരെ പരിതാപകരമായിരുന്നു എന്നാണ് സർവേയിൽ പങ്കെടുത്ത 45 ശതമാനവും അഭിപ്രായപ്പെട്ടത്. 17 ശതമാനം പേർ ഉദ്ദവിനെ അനുകൂലിച്ചു. ഏകനാഥ് ഷിൻഡെയുടെ ഭരണത്തിൽ സർവേയിൽ പങ്കെടുത്ത 51 ശതമാനംപേരും അതീവ തൃപ്തരാണെന്ന് അഭിപ്രായപ്പട്ടെപ്പോൾ 27 ശതമാനം സർക്കാർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതായി പറഞ്ഞു. 17 ശതമാനം പേർ മാത്രമാണ് ഷിൻഡെ ഭരണത്തിൽ അതൃപ്തി അറിയിച്ചത്.

 

Tags: BJPncpUddhav ThackerayshivsenaEknath Shindeshinde
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies