ഒരാൾ പരീക്ഷ എഴുതുന്നില്ല, എന്നാൽ വിജയിച്ചു; ആർഷോയ്‌ക്കെതിരെ ​ഗൂഢാലോചന നടത്തിയാൽ കേസെടുക്കും; ഇത് അഹങ്കാരമല്ല, കൃത്യമായ കാഴ്ചപ്പാടാണെന്ന് എം.വി ​ഗോവിന്ദൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരാൾ പരീക്ഷ എഴുതുന്നില്ല, എന്നാൽ വിജയിച്ചു; ആർഷോയ്‌ക്കെതിരെ ​ഗൂഢാലോചന നടത്തിയാൽ കേസെടുക്കും; ഇത് അഹങ്കാരമല്ല, കൃത്യമായ കാഴ്ചപ്പാടാണെന്ന് എം.വി ​ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 11:00 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ക്രിമിനൽ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്ന് മാത്രമാണ് പറഞ്ഞത്. ബാക്കിയെല്ലാം തന്റെ പേരിൽ ഉന്നയിച്ച തെറ്റായ വാർത്തകളാണെന്നാണ് എം.വി ​ഗോവിന്ദന്റെ വാദം. ബോധപൂർവ്വമാണ് ആർഷോയ്‌ക്കെതിരെ കേസുണ്ടാക്കിയതെന്നും എസ്എഫ്ഐ നേതാവ് തെറ്റൊന്നും ചെയ്തിട്ടില്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചു.

ആർഷോ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൃത്യമായി വരണം. കുറ്റവാളി ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരും. അതിപ്പോൾ മാദ്ധ്യമ പ്രവർത്തകയായാലും രാഷ്‌ട്രീയക്കാരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. ബാക്കിയെല്ലാം എന്റെ പേരിൽ ഉന്നയിച്ച തെറ്റായ വാദങ്ങളാണ്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഗവൺമെന്റിനെ വിമർശിക്കാൻ പാടില്ല എന്ന് ഞാൻ പറഞ്ഞുവെന്ന് പറഞ്ഞാൽ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ. ഏത് മാദ്ധ്യമങ്ങൾക്കും വ്യക്തികൾക്കും സർക്കാരിനെയും പാർട്ടിയെയും വിമർശിക്കാം. അതിന് കേസെടുക്കുമെന്ന് പറഞ്ഞതുകൊണ്ട് ആരെങ്കിലും മിണ്ടാതിരിക്കുമോ.

ബോധപൂർവ്വമാണ് ആർഷോയ്‌ക്കെതിരെ കേസുണ്ടാക്കിയത്. അത് അന്വേഷിക്കും, ആവശ്യമായ നിലപാട് സ്വീകരിക്കും. അങ്ങനെയുള്ളവർക്കെതിരെ കേസെടുക്കുമെന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്. മാദ്ധ്യമങ്ങളുടെ പ്രചാരവേലയാണ് ബാക്കിയെല്ലാം. ആർഷോയ്‌ക്കെതിരായുള്ള ഗൂഢാലോചനയിൽ ശക്തമായുള്ള നിലപാട് സ്വീകരിക്കും. ഒരാൾ പരീക്ഷ എഴുതുന്നില്ല, എന്നാൽ വിജയിച്ചു എന്ന് കാണിക്കുന്നു. ഇത് തന്നെ ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ബോധപൂർവ്വം കെട്ടിച്ചമച്ചതാണ് ഈ കേസ്. ഇത് സ്‌പെഷ്യൽ ടീം അന്വേഷിക്കും. ശരിയായ നിലപാട് സ്വീകരിക്കുന്നത് അഹങ്കാരമല്ല, അത് കൃത്യമായിട്ടുള്ള കാഴ്ചപ്പാടാണ്. ആർജ്ജവത്തോടെയുള്ള ഇടപെടലാണ് ഞാൻ നടത്തിയത്. ഞാനത് തുടരുകയും ചെയ്യും-എം.വി ​ഗോവിന്ദൻ പറഞ്ഞു.

Tags: SFIMV Govindanpm arsho
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies