പ്രതിഫലത്തിൽ നിന്ന് രണ്ടുകോടി ടീമിന് തിരിച്ചു നൽകി; തുക യുവതാരങ്ങളുടെ പരിശീലനത്തിന്;അവൻ സമ്പാദിക്കുന്നത് ചുറ്റുമുള്ളവർക്കുമായി പങ്കിടും; സഞ്ജുവിനെക്കുറിച്ച് റോയൽസ് ട്രെയിനർ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രതിഫലത്തിൽ നിന്ന് രണ്ടുകോടി ടീമിന് തിരിച്ചു നൽകി; തുക യുവതാരങ്ങളുടെ പരിശീലനത്തിന്;അവൻ സമ്പാദിക്കുന്നത് ചുറ്റുമുള്ളവർക്കുമായി പങ്കിടും; സഞ്ജുവിനെക്കുറിച്ച് റോയൽസ് ട്രെയിനർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 07:01 pm IST
d

d

Facebook
Twitter
WhatsAppTelegram

ചെന്നൈ:കേരളത്തിന്റെ സഞ്ജു സാംസണിനെക്കുറിച്ച് വാചാലനായി രാജസ്ഥാൻ റോയൽസ് ട്രെയിനർ എ.ടി രാജാമണി. ഐപിഎൽ പ്രതിഫലമായി ലഭിച്ച 15 കോടിയിൽ നിന്ന് രണ്ട് കോടി രൂപ അവൻ ടീമിന് തന്നെ തിരിച്ചു നൽകി. യുവതാരങ്ങളുടെയും ആഭ്യന്തര ക്രിക്കറ്റിലെ കളിക്കാരുടെയും പരിശീലനത്തിനായി തുക നീക്കിവച്ചിട്ടുണ്ടെന്നും രാജാമണി വെളിപ്പെടത്തി. അവൻ സമ്പാദിക്കുന്നത് അവന് മാത്രമല്ല, അവന്റെ ചുറ്റുമുള്ളവർക്ക് കൂടി പങ്കിടുന്ന താരമാണെന്നും രാജാമണി പറഞ്ഞു. കൂടെയുള്ളവരും നന്നായി ഇരിക്കണമെന്ന് അവന് നിർബന്ധമാണ്.

സഞ്ജുവിന്റെ അറിയാത്ത ഒരുപാട് കഴിവുകൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. ഈ സീസണിൽ ഞങ്ങൾക്ക് ആദ്യ പകുതി നല്ലതായിരുന്നു. പക്ഷെ ലഖ്‌നൗവിനെതിരായ മത്സരം തോറ്റതോടെയാണ് ഞങ്ങളുടെ വിജയത്തുടർച്ച നഷ്ടമായത്. എല്ലാ മത്സരങ്ങൾക്കും ഒരു മോശം കളിയുണ്ടാകും. ഞങ്ങൾക്ക് ഇത്തവണ രണ്ട് മത്സരങ്ങൾ അത്തരത്തിൽ മോശം കളിയായിരുന്നുവെന്നും രാജാമണി പറഞ്ഞു.

ഐപിഎല്ലിൽ 2021ലെ നിരാശാജനകമായ സീസണുശേഷം ക്യാപ്റ്റൻ സാഞ്ജുവിനോട് ഏതെങ്കിലും വലിയ ടീമിൽ ചേരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജസ്ഥാൻ റോയൽസിനെ വലിയ ടീമാക്കി മാറ്റാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അശ്വിനെയും ചാഹലിനെയും പ്രസിദ്ധ് കൃഷ്ണയെയും പോലുള്ള വലിയ താരങ്ങളെ ലേലത്തിൽ ടീമിലെത്തിക്കണമെന്നും സഞ്ജു പറഞ്ഞതായി രാജസ്ഥാന്റെ സ്‌ട്രെങ്ത് ആൻഡ് കണ്ടീഷണിംഗ് കോച്ചായ രാജാമണി സ്‌പോർട്‌സ് വികടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ടീമിനെക്കുറിച്ച് സഞ്ജുവിന് ഒരു കാഴ്ചപ്പാടുണ്ടെന്നും രാജാമണി പറഞ്ഞു.

 

‘വെസ്റ്റ് ഇൻഡീസ് ടൂർ കഴിഞ്ഞ് ഞാൻ വളരെ തിരക്കുള്ള ഒരു സമയത്ത് സഞ്ജു എന്നെ വിളിച്ചു. തന്നെ പരിശീലിപ്പിക്കണമെന്ന് ആവൻ ആവശ്യപ്പെട്ടു. സഞ്ജുവിന്റെ രീതികളും വ്യത്യസ്തമാണ്. അവൻ ഒരു വലിയ ഹോട്ടലിന്റെ ഒരു ഫ്‌ലോർ മൊത്തമായി എടുക്കും. അവിടെ അവന്റെ മാനേജർക്കും സഹായികൾക്കും കുടുംബത്തിനുമെല്ലാം സ്ഥാനമുണ്ടാകും, എല്ലാവരേയും ഒപ്പം നിർത്തും,” രാജാമണി ഓർത്തെടുത്തു.

രാജസ്ഥാൻ ടീമുമായി വാർഷിക കരാറിലുള്ളതിനാൽ എന്നെ പറ്റി അവന് ആശങ്കപ്പെടേണ്ട കാര്യമില്ല. ഞാൻ വെസ്റ്റ് ഇൻഡീസിൽ നിന്ന് വന്നപ്പോൾ എന്റെ ഭാര്യയേയും മകനേയും അവൻ എത്തിച്ചു. അവർക്കും സ്യൂട്ട് റൂം നൽകി. ഒരു ദിവസം ആ റൂമിന്റെ വാടക 45,000 രൂപയോളം വരും. എനിക്ക് ഒരു അസിസ്റ്റന്റിനെ തരും, വാഹനം ഏർപ്പാടാക്കും,” രാജാമണി പറഞ്ഞു.

2021ൽ ദുബായിൽ നടന്ന ഐപിഎല്ലിൽ ടീമിന്റെ മോശം പ്രകടനത്തിനുശേഷം ഞാനും സഞ്ജുവും രാത്രി രണ്ട് മണിയോടെ സ്വിമ്മിംഗ് പൂളിൽ നിൽക്കുമ്പോഴാണ് ഞാൻ പറഞ്ഞത്, സഞ്ജു ക്യാപ്റ്റനായി ഇത് നിന്റെ ആദ്യ സീസണാണ്. ട്രെയിനറായി എന്റെയും. ഇങ്ങനെ കളിക്കാതെ അടുത്ത സീസണിൽ നമുക്ക് വലിയ വല്ല ടീമിലേക്കും പോകാമെന്ന്. എന്നാൽ സഞ്ജു പറഞ്ഞത്, അണ്ണാ, ഈ ടീമിനെ നമുക്ക് വലിയ ടീമാക്കി മാറ്റാമെന്നാണ്. ഈ ടീമിനെ വലിയ ടീമാക്കാൻ എല്ലാ കുതിരകളെയും കൊണ്ടുവരണമെന്നാണ് സഞ്ജു പറഞ്ഞത്.

അപ്പോഴാണ് പറഞ്ഞത് അശ്വിനെ കൊണ്ടുവരാം, ചാഹലിനെ കൊണ്ടുവരാം, പ്രസിദ്ധ് കൃഷ്ണയെ കൊണ്ടുവരാമെന്നൊക്കെ. സഞ്ജു സാംസൺ എന്നെ സംബന്ധിച്ചിടത്തോളം രണ്ടാം എം.എസ് ധോണിയാണ്. അവൻ മാത്രം സുഖമായി ഇരിക്കണമെന്നല്ല എപ്പോഴും കരുതുന്നത്. അവന് കിട്ടുന്ന ഇന്ത്യൻ ടീമിൽ സഞ്ജുവിന് നല്ല ഭാവിയുണ്ട്. സഞ്ജു കഠിനാധ്വാനിയായ ക്രിക്കറ്ററാണ്. ഇന്ത്യൻ ടീമായാലും ഐപിഎല്ലായാലും അവന് ക്രിക്കറ്റ് കളിക്കണമെന്നതാണ് അഗ്രഹം.

 

Tags: sanjukeralacoach
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies