തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് വീണ്ടും കുടിച്ചുയർന്ന് സ്വർണവില. ഇന്ന് സ്വർണവില 320 രൂപ ഉയർന്ന് 44,080 രൂപയായി ഒരു പവന്റെ വില. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ 280 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. അന്തരാഷ്ട്ര വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്. രണ്ട് മാസത്തിന് ശേഷം ആദ്യമായി സ്വർണവില ഇന്നലെ 44000 ത്തിന് താഴെ എത്തിയിരുന്നു
അതേ സമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ ഉയർന്നു. വിപണി വില 5510 രൂപയാണ്. എന്നാൽ സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
Comments