'സിപിഎമ്മുമായി സഖ്യത്തിലായാൽ കോൺഗ്രസുമായി ഇനി സഹകരിക്കില്ല'; പ്രതിപക്ഷത്തിന് മമതയുടെ മുന്നറിയിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സിപിഎമ്മുമായി സഖ്യത്തിലായാൽ കോൺഗ്രസുമായി ഇനി സഹകരിക്കില്ല’; പ്രതിപക്ഷത്തിന് മമതയുടെ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 07:20 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സിപിഎം സഖ്യത്തോട് ചേർന്ന് ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഭാവിയിൽ കോൺഗ്രസുമായി സഹകരിക്കില്ലെന്ന് മുന്നറിപ്പ് നൽകി തൃണമൂൽ അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. സിപിഎമ്മുമായി സഖ്യം രൂപീകരിച്ച് ബംഗാളിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് നേരിടുന്ന പശ്ചാത്തലത്തിലാണ് മമതയുടെ മുന്നറിയിപ്പ്. ഇതാണ് കോൺഗ്രസിന്റെ നയമെങ്കിൽ 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃണമൂലിൽ നിന്നും ഒരു സഹകരണവും പ്രതീക്ഷിക്കേണ്ടതില്ലെന്നും മമത പറഞ്ഞു. 23ന് പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗം നടക്കാനിരിക്കെയാണ് അതൃപ്തി രേഖപ്പെടുത്തി മമത മുന്നോട്ടുവന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടിട്ടും ത്രിലതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഒന്നിച്ച് മത്സരിക്കാൻ കോൺഗ്രസും സിപിഎമ്മും തീരുമാനിക്കുകയായിരുന്നു. 48,646 സീറ്റുകളിൽ സിപിഎമ്മും 17,750 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കാൻ ധാരണയായി. ബിജെപിയെ പോലെതന്നെ ബംഗാളിൽ തൃണമൂലും തങ്ങൾക്ക് ശത്രുവാണെന്നാണ് കോൺഗ്രസിന്റെ നിലപാട്. തൃണമൂൽ തങ്ങളുടെ പ്രവർത്തകരെ വേട്ടയാടുന്നുവെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വം മുന്നോട്ടുവന്നിരുന്നു.

തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് ജയിക്കാനായി തങ്ങൾക്കെതിരായ ശബ്ദങ്ങളെ വകവരുത്തുകയണെന്ന് ആരോപിച്ച് പിസിസി അദ്ധ്യക്ഷനും കോൺഗ്രസ് പാർട്ടുയുടെ ലോക്‌സഭ കക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് സുഖമമായി നടത്താൻ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൗധരി ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിന് കത്തുനൽകിയിരുന്നു.

23 പട്‌നയിൽ നിതീഷ് വിളിച്ചുചേർത്ത പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം നടക്കാനിരിക്കയാണ് മമതയുടെ പരാമർശം. ചിരവൈരികളായ തൃണമൂലും സിപിഎമ്മും പ്രതിപക്ഷ വേദികളിൽ ഒരുമിച്ച് അണിനിരന്നിട്ടുണ്ട്. എന്നാൽ സഖ്യമായി തൃണമൂലിനെ നേരിടാൻ കോൺഗ്രസും സിപിഎമ്മും വീണ്ടും ഒന്നിച്ചതാണ് മമതയെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്.

Tags: CPIMCPIthrinamool congress
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies