ഗ്വാളിയോർ ; മൊബൈലിൽ സംസാരിച്ചത് ആരോടാണെന്ന് തിരക്കിയ ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ . ഗ്വാളിയോറിലാണ് സംഭവം . കാമ്പു മാധ്വി നഗർ സ്വദേശി സുനിൽ ധക്കാദ് (32) നാണ് പരിക്കേറ്റത്. സംഭവത്തിനു പിന്നാലെ ഭാര്യ ഭാവന ഒളിവിൽ പോയി.
സുനിൽ ഓഫീസിലേക്ക് പോയതിന് ശേഷം ഭാവന സ്ഥിരമായി മണിക്കൂറുകളോളം മൊബൈലിൽ സമയം ചിലവഴിക്കുന്നതായി അയൽ വാസികൾ സുനിലിനോട് പറഞ്ഞിരുന്നു . ഇതനുസരിച്ച് ഭർത്താവ് ഭാര്യയെ പലതവണ ഉപദേശിച്ചെങ്കിലും മൊബൈൽ ഉപയോഗം കുറയ്ക്കാൻ ഭാവന തയ്യാറായില്ല.
ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി ഭാര്യ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കണ്ട സുനിൽ ആരോടാണ് ഭാവന സംസാരിക്കുന്നതെന്ന് അന്വേഷിച്ചിരുന്നു . ഇതിനു പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി . ഇതിനു പ്രതികാരം ചെയ്യാനാണ് അർദ്ധരാത്രിയിൽ ഉറങ്ങുമ്പോൾ ഭാര്യ എണ്ണ തിളപ്പിച്ച് ഭർത്താവിന്റെ സ്വകാര്യ ഭാഗങ്ങളിൽ ഒഴിച്ചത് .വേദന കൊണ്ട് നിലവിളിച്ച സുനിലിനെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഭാവനയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
Comments