പ്രധാനമന്ത്രിയ്ക്ക് വൈറ്റ് ഹൗസ് ഒരുക്കിയ വിരുന്നിൽ പ്രതിഫലിച്ചത് ഇന്ത്യൻ പൈതൃകം; ആതിഥേയത്വം നൽകി പ്രഥമ വനിത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രധാനമന്ത്രിയ്‌ക്ക് വൈറ്റ് ഹൗസ് ഒരുക്കിയ വിരുന്നിൽ പ്രതിഫലിച്ചത് ഇന്ത്യൻ പൈതൃകം; ആതിഥേയത്വം നൽകി പ്രഥമ വനിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 07:50 am IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന സന്ദർശനത്തിന് ഇന്നലെ തുടക്കമായി. ഊഷ്മള സ്വീകരണമാണ് അദ്ദേഹത്തിന് അമേരിക്കൻ ഭരണകൂടം നൽകിയത്.  ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്‌ട്ര യോഗാദിന പരിപാടികൾ ലോക റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു.

വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും പ്രധാനമന്ത്രിയ്‌ക്കായി സ്വകാര്യ അത്താഴംവിരുന്ന് സംഘടിപ്പിക്കും. ഏറെ വിഭവസമൃദ്ധമായ വിരുന്നാണ് ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കായി ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ ദേശീയ പക്ഷി മയിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിരുന്നൊരുക്കിയിരിക്കുന്നതെന്നും ത്രിവർണ പതാകയെ സൂചിപ്പിക്കും വിധം അലങ്കാരങ്ങളും വിരുന്നിലുണ്ടെന്ന് ജിൽ ബൈഡൻ വിശദീകരിച്ചു.

സസ്യഭുക്കായ നരേന്ദ്രമോദിയ്‌ക്കായി വിഭവസമൃദ്ധമായ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. വൈറ്റ് ഹൗസിലെ ഷെഫ് നിന കർട്ടിസിയുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ ഇഷ്ടാനുസരണം മില്ലറ്റ് (തിന) വിഭാഗത്തിൽപ്പെട്ട വിഭവങ്ങളും വൈറ്റ് ഹൗസിൽ വിളമ്പും. ജോവർ, ബജ്‌റ, റാഗി, ഝങ്കോര, ബാരി തുടങ്ങിയവയാണ് തിന വിഭാഗത്തിൽപ്പെടുന്നവ.

മസാല ചേർത്ത് ഉണ്ടാക്കുന്ന മാരിനേറ്റഡ് മില്ലറ്റ്, ചോള കുരുക്കൾ ഗ്രില്ല് ചെയ്ത് ഉണ്ടാക്കിയ സലാഡ്, ഡ്രൈ തണ്ണിമത്തൻ, നാരങ്ങ-അവക്കാഡോ സോസ് എന്നിവയാണ് ഫസ്റ്റ് കോഴ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റഫ് ചെയ്ത പോർട്ടോബെല്ലോ കൂൺ, അരി വിഭവമായ റിസോട്ടോ, നാരങ്ങ-അയമോദക സോസ്, മില്ലറ്റ് കേക്ക്, സ്വാഷുകൾ എന്നിവയാണ് മെയ്ൻ കോഴ്‌സിൽ ഉൾപ്പെടുത്തിയത്. എല്ലാ മേശകളിലും ത്രിവർണ പതാകയുടെ വർണത്തിലുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

വിരുന്നിന് ശേഷം ഗ്രാമി അവാർഡ് ജേതാവ് ജോഷ്വ ബെൽ, യൂണിവേഴ്‌സിറ്റി ഓഫ് പെൽസിൽവാനിയയിലെ ദക്ഷിണേന്ത്യൻ ആകാപെല്ല ഗ്രൂപ്പായ പെൻ മസാല എന്നിവരുടെ സംഗീതസന്ധ്യ നടക്കും. ഇന്ത്യൻ സംഗീതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാകും സംഗീതനിശ. നിലാലവുള്ള സായാഹ്നത്തിൽ പുത്തൽത്തകിടിലൂടെ നടന്നാകും പ്രധാനമന്ത്രി വിരുന്നിനെത്തുക. വഴിയിൽ നിറയെ വെളിച്ചം പകരാനായി കണ്ണഞ്ചിപ്പിക്കുന്ന വിളക്കുകൾ പ്രകാശിപ്പിക്കും.

Tags: menupm modi
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies