ഗോവിന്ദൻ മാഷിന്റെ തറവാടിത്തം നൂറ് ജന്മം എടുത്താലും ആർക്കും കിട്ടില്ല; ആർഷോ പിടിച്ചുനിന്ന കുട്ടി; എസ്എഫ്ഐ ഒരു വികാരമാണ്: എ.കെ ബാലൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോവിന്ദൻ മാഷിന്റെ തറവാടിത്തം നൂറ് ജന്മം എടുത്താലും ആർക്കും കിട്ടില്ല; ആർഷോ പിടിച്ചുനിന്ന കുട്ടി; എസ്എഫ്ഐ ഒരു വികാരമാണ്: എ.കെ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 10:06 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആർഷയോട് മാദ്ധ്യമങ്ങൾ മാപ്പ് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍. വേട്ടയാടിയിട്ടും പിടിച്ചുനിന്ന ആളാണ് പി.എം ആർഷോ എന്നും വ്യാജ രേഖ കേസിലെ പ്രതി നിഖിൽ തോമസിന് വേണ്ടി ശുപാർശ ചെയ്തതിൽ തെറ്റില്ല എന്നും എ.കെ ബാലൻ ന്യായീകരിച്ചു. എസ്എഫ്ഐ എന്നത് ഒരു വികാരമാണ്. തെറ്റ് പറ്റിയാൽ പാർട്ടി തിരുത്താറുണ്ട്. എം.വി ​ഗോവിന്ദന്റെ തറവാടിത്തം നൂറ് ജന്മം എടുത്താലും ആർക്കും സ്വന്തമാക്കാൻ കഴിയില്ല എന്നും എ.കെ ബാലൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘എസ്എഫ്‌ഐ രൂപീകരിച്ചതു മുതൽ ഇന്നേവരെ ഇത്തരത്തിൽ ഒരു ആരോപണം ഉണ്ടായിട്ടില്ല. നിഖിലിനെതിരെ നടപടി എടുത്തിട്ടുണ്ട്. ഇതിനപ്പുറം എസ്എഫ്‌ഐയ്‌ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. നിഖിലിന് വേണ്ടി ശുപാർശ ചെയ്തതിൽ തെറ്റില്ല. എല്ലാ മാനേജ്മെന്റ് സീറ്റിലും ശവുപാർശ ചെയ്തത് തന്നെയാണ് പ്രവേശനം ലഭിക്കുന്നത്. എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയെ നിങ്ങൾ വേട്ടയാടിയിരുന്നു. ആ കുട്ടി പിടിച്ചു നിന്നില്ലേ. ഒരു ക്ഷമാപണം മാദ്ധ്യമങ്ങൾ നടത്തേണ്ടേ. കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റിയും എസ്എഫ്‌ഐയുടെ കീഴിലാണ്. എല്ലായിടത്തും വിജയിക്കുന്ന സംഘടനയാണ് എസ്എഫ്ഐ. ഇടതുപക്ഷ കൂടുംബങ്ങളിൽ നിന്നു മാത്രമല്ല, അല്ലാത്ത കുടുംബങ്ങളിൽ നിന്നും ധാരാളം വിദ്യാർത്ഥികൾ ആകർഷിക്കപ്പെടുന്ന ഒരു സംഘടനയാണ് എസ്എഫ്‌ഐ’.

‘എസ്എഫ്ഐ എന്നത് ഒരു വികാരമാണ്. എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. തിരുത്തൽ നടപടികൾക്ക് വിധേയമാകുന്ന പാർട്ടിയാണിത്. പിന്നെ, ഗോവിന്ദൻ മാഷിനെതിരായി നടന്ന ആക്രമണം. അതിന് മറുപടി അർഹിക്കുന്നില്ല. തറവാടിത്തം ഇല്ലാത്തവൻ എന്നാണ് ഗോവിന്ദൻ മാഷിനെ കെ.സുധാകരൻ വിളിച്ചത്. ആരും ആ വാചകത്തെ പ്രാധാന്യത്തോടു കൂടി കാണുന്നില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വലിയ ഒരു നേതാവാണ് ഗോവിന്ദൻ മാഷ്. ചരിത്രം ഗോവിന്ദൻ മാഷിന് വലിയ ഒരു സ്ഥാനം നൽകും. നാടുവാഴി തറവാടിത്തം അദ്ദേഹത്തിനില്ല. തൊഴിലാളി വർഗ തറവാടിത്തമാണ് ഗോവിന്ദൻ മാഷിനുള്ളത്. ഗോവിന്ദൻ മാഷിന്റെ തറവാടിത്തം നൂറ് ജന്മം കഴിഞ്ഞാലും ആർക്കും ലഭിക്കില്ല’- എന്ന് എ.കെ ബാലൻ പറഞ്ഞു.

Tags: SFIMV GovindanAK Balanpm arsho
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies