വൈറ്റ് ഹൗസിന് മുന്നിൽ 'ഛയ്യ ഛയ്യ' ഗാനവുമായി മോദിയെ വരവേറ്റ് അമേരിക്കൻ സംഗീത ഗ്രൂപ്പ്; ആവേശഭരിതരായി ജനങ്ങൾ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈറ്റ് ഹൗസിന് മുന്നിൽ ‘ഛയ്യ ഛയ്യ’ ഗാനവുമായി മോദിയെ വരവേറ്റ് അമേരിക്കൻ സംഗീത ഗ്രൂപ്പ്; ആവേശഭരിതരായി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 10:47 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന സന്ദർശനം തുടരുകയാണ്. ന്യൂയോർക്കിൽ നടന്ന മെഗാ യോഗാ സെഷന് പിന്നാലെ വാഷിംഗ്ടണ്ണിലേക്ക് തിരിച്ച പ്രധാനമന്ത്രി വൈറ്റ് ഹൗസിലെത്തി പ്രസിഡന്റ് ജോ ബൈഡനുമായും പ്രഥമ വനിത ജിൽ ബൈഡനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യൻ – അമേരിക്കൻ സമൂഹത്തിന്റെ വൻ ജനാവലിയായിരുന്നു വൈറ്റ് ഹൗസിന് മുന്നിൽ മോദിയെ വരവേറ്റത്. നരേന്ദ്രമോദിയെ സ്വാഗതം ചെയ്യാനെത്തിയവരിൽ അമേരിക്കയുടെ കാപെല്ലാ ഗ്രൂപ്പുമുണ്ടായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിക്ക് വേണ്ടി സംഘം അവതരിപ്പിച്ച സംഗീതവിരുന്നും ഏറെ ശ്രദ്ധേയമായി.

ഇന്ത്യ കണ്ട എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ദിൽസേയിലെ സൂപ്പർഹിറ്റ് ഗാനം ‘ഛയ്യ ഛയ്യ’ ആയിരുന്നു കാപെല്ലാ ഗ്രൂപ്പ് വൈറ്റ് ഹൗസിന് മുന്നിൽ നരേന്ദ്രമോദിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി അവതരിപ്പിച്ചത്. അമേരിക്കൻ കാപെല്ലാ ഗ്രൂപ്പായ പെൻ മസാലയുടേതായിരുന്നു പ്രകടനം. 1996ൽ പെൻസിൽവാനിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ രൂപീകരിച്ച കാപ്പെല്ലാ ഗ്രൂപ്പാണ് പെൻ മസാല. പോപ് സംഗീതത്തിലും ദക്ഷിണേഷ്യൻ സംഗീതത്തിലുമാണ് ഈ കാപ്പെല്ലാ ഗ്രൂപ്പ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. വൈറ്റ് ഹൗസിന് മുമ്പിൽ തടിച്ചുകൂടിയ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് പെൻ മസാലയുടെ ‘ഛയ്യ ഛയ്യ’ സംഗീത വിരുന്ന് മോദിയുടെ സാന്നിധ്യത്തിൽ ഇരട്ടി മധുരമേകി.

ഇന്ത്യൻ-യുഎസ് ദേശീയ പതാകകൾ കൈകളിലേന്തിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ ജനങ്ങൾ ഒത്തുകൂടിയത്. അവർ മോദി-മോദി എന്നുറക്കെ വിളിച്ചുകൊണ്ടിരുന്നു. “നിരവധി രാജ്യങ്ങളിലെ പ്രസിഡന്റുമാർ അമേരിക്കയിലെത്താറുണ്ട്. അവരെ സ്വീകരിക്കാൻ ജനങ്ങൾ തടിച്ചുകൂടുന്നതും പതിവാണ്. എന്നാൽ ഇത്രയും വലിയ ജനക്കൂട്ടം മറ്റൊരു നേതാവിന് വേണ്ടിയും ഒത്തുകൂടിയിട്ടില്ലെന്നായിരുന്നു മോദിയെ സ്വീകരിക്കാനെത്തിയ ഇന്ത്യൻ അമേരിക്കനായ സ്ത്രീ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. നരേന്ദ്രമോദിക്ക് ലഭിച്ച വൻ വരവേൽപ്പിന് അദ്ദേഹം യുഎസ് പ്രസിഡന്റിനോട് നന്ദിയറിയിക്കുകയും ചെയ്തിരുന്നു. 140 കോടി ഭാരതീയർക്ക് ലഭിച്ച അംഗീകാരമാണ് തനിക്ക് ലഭിച്ച ഈ സ്വീകരണമെന്നായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകൾ.

Tags: IndiamodiModi at USUSamericajoe biden
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies