കുട ചൂടി മുമ്പിൽ പാക് പ്രധാനമന്ത്രി; മഴ നനഞ്ഞ് പിന്നാലെ വനിതാ ഓഫീസർ; ഷഹബാസ് ഷെരീഫ് രാജ്യത്തിന് തന്നെ നാണക്കേടെന്ന് സമൂഹ മാദ്ധ്യമങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുട ചൂടി മുമ്പിൽ പാക് പ്രധാനമന്ത്രി; മഴ നനഞ്ഞ് പിന്നാലെ വനിതാ ഓഫീസർ; ഷഹബാസ് ഷെരീഫ് രാജ്യത്തിന് തന്നെ നാണക്കേടെന്ന് സമൂഹ മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 11:55 am IST
FacebookTwitterWhatsAppTelegram

പാരീസ്: പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പൊതുവേദികളിലെ ഔചിത്യമില്ലാത്ത പെരുമാറ്റം വിവാദം ക്ഷണിച്ച് വരുത്താറുണ്ട്. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിലും സാമൂഹ മാദ്ധ്യമങ്ങളിലും നിറയുന്നത്. പാരീസിൽ നടക്കുന്ന ദ്വിദിന ന്യൂ ഗ്ലോബൽ ഫിനാൻസിംഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ പാക് പ്രധാനമന്ത്രിയുടെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്.

മഴയായതിനാൽ ഉച്ചകോടി വേദിയിൽ എത്തിയ ഷെഹ്ബാസ് ഷെരീഫിനെ സ്വീകരിക്കാൻ വനിത പ്രോട്ടോക്കോൾ ഓഫീസർ കുടയുമായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ പാക് പ്രധാനമന്ത്രി വനിത പ്രൊട്ടോക്കോൾ ഓഫീസറിൽ നിന്ന് കുടവാങ്ങി ഒന്നും മീണ്ടാതെ ഒറ്റയ്‌ക്ക് നടന്ന് പോകുന്നതായാണ് വീഡിയോയിൽ കാണുന്നത്. പാക് പ്രധാനമന്ത്രിക്ക് പിന്നാലെ മഴ നനഞ്ഞ് നടന്ന് വരുന്ന വനിതയാണ് തുടർ ദൃശ്യങ്ങളിൽ ഉള്ളത്. പാക് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെ സ്ത്രീ വിരുദ്ധമായാണ് സമൂഹ മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. മറ്റുളളവരെ പരിഗണിക്കാത്ത പാക് പ്രധാനമന്ത്രി രാജ്യത്തിന് തന്നെ നാണക്കേട് എന്നാണ് മറ്റു ചിലർ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇതോടൊപ്പം തന്നെ ചേർത്തു വെക്കാവുന്ന മറ്റൊരു വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. അത് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനവേളയിലെ നിമിഷങ്ങളാണ്. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ആഗോള മാദ്ധ്യമങ്ങൾ അതീവ പ്രധാന്യത്തൊടെയാണ് കാണുന്നത്. അതിനാൽ തന്നെ സന്ദർശനം കാര്യമായി തന്നെ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. കൊരിച്ചൊരിയുന്ന മഴയിലും ദേശീഗാനം ആലപിക്കുമ്പോൾ ഒരിഞ്ച് പോലും ചലിക്കാതെ നിൽക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ട്വിറ്ററിൽ ട്രെൻഡിംഗാണ്. ദേശസ്നേഹത്തിന്റെ ഉദാത്ത മാതൃകയെന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനെ വാഴ്‌ത്തിയത്. വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രി ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും ഏറ്റവുവാങ്ങുന്നതിനിടയിലാണ് കനത്ത മഴ പെയ്തത്. ദേശീയഗാനം പൂർണ്ണമായും ആലപ്പിച്ച് കഴിഞ്ഞ ശേഷം മഴയത്ത് നടന്ന് പോകുന്ന നരേന്ദ്രമോദിയുടെ ചിത്രങ്ങൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ  ഇടം പിടിച്ചിട്ടുണ്ട്.

Tags: pak pmpm modi
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies