താരങ്ങൾ താടി വെയ്ക്കുന്നതിന് പിന്നിലെ പ്രാധാന്യം? ശ്രീരാമന്റെ കത്തിലെ ചോദ്യത്തിന് മറുപടിയുമായി മോഹൻലാൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

താരങ്ങൾ താടി വെയ്‌ക്കുന്നതിന് പിന്നിലെ പ്രാധാന്യം? ശ്രീരാമന്റെ കത്തിലെ ചോദ്യത്തിന് മറുപടിയുമായി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 01:23 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിലെ നടീനടന്മാരുടെ സംഘടനയായ അമ്മയുടെ പൊതുയോഗം ഇന്നലെ നടന്നിരുന്നു. യോഗത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ രസകരമായ കത്താണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. നടൻ വികെ ശ്രീരാമനാണ് രസകരമായ ഒരു കത്ത് താരരാജാവ് മോഹൻലാലിന് എഴുതിയത്. എന്നാൽ ചോദ്യത്തിനുള്ളിലെ കുസൃതിയോട് ചേർന്ന മറുപടിയാണ് മോഹൻലാൽ തിരികെ നൽകിയിരിക്കുന്നത്.

വികെ ശ്രീരാമന്റെ രസകരമായ കുറിപ്പ്

ഇന്ന് മിഥുനം പതിനൊന്നാണ്.
തിങ്കളാഴ്ചയുമാണ്.
ഇന്നലെ, അല്ല മിനിഞ്ഞാന്നുവന്നതാണ് കൊച്ചിക്ക്.
നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ.
ആൺതാരങ്ങളും പെൺ താരങ്ങളും ധാരാളം.
കുറച്ചു കാലമായി ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു.
ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോൾസ്റ്റോയിമാരോ ആയി പരിണമിക്കാൻ എന്തായിരിക്കും കാരണം?
ബൗദ്ധിക സൈദ്ധാന്തിക ദാർശനീക മണ്ഡലങ്ങൾ വികസിച്ചു വരുന്നതിന്റെ ദൃഷ്ടാന്തമാണോ?
ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാൽ
ഒരു കത്ത് അസ്സോസിയേഷൻ തലൈവർക്കു കൊടുത്തു വിട്ടു,
ഇപ്പോൾ ‘രോമത്തിന് താരത്തിലുള്ള സ്വാധീന’മെന്ന വിഷയത്തിൽ ഒരുപ്രബന്ധമവതരിപ്പിച്ച് ചർച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിന്റെ കുത്ത്.
കുത്തിയതും മറുകുത്തുടനേ വന്നു.
അതവസാനിക്കുന്നതിങ്ങനെ, ‘രോമത്തിന് താരത്തിലുള്ള സ്വാധീനം’ എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹന്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം.
ആകയാലും പ്രിയരേ.

കുസൃതി നിറഞ്ഞ മോഹൻലാലിന്റെ മറുപടിയും താരം ഉടൻ തന്നെ നൽകുകയായിരുന്നു. ശ്രീരാമൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ രോമത്തിന് താരത്തിലുള്ള സ്വാധീനം എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹന്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം എന്നായിരുന്നു താരത്തിന്റെ രസകരമായ മറുപടി.മോഹൻലാൽ അയച്ച മറുപടിയുടെ ഒരു ഫോട്ടോയും ശ്രീരാമൻ കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. ‘ഗൂഢാർഥ ശൃംഗാര വിന്യാസത്തിൽ നിന്നാണ് ഇത്തരം സംശയം ഉത്ഭവിക്കുന്നത്. ക്ഷീരപഥത്തെ രോമം കൊണ്ട് മൂടുന്ന പോലെ രോമം കൊണ്ടും പല ക്ഷീരപദത്തെ മൂടുന്നു എന്ന സത്യം മനസ്സിലാക്കണം. എന്തായാലും രോമത്തിന് താരത്തിലുള്ള സ്വാധീനം എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹന്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം, രോമപൂർവം’ താരം മറുപടിയായി നൽകിയത്.

Tags: mohanlalSreeraman
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies