തിരുവനന്തപുരം: 2022-23 അദ്ധ്യയന വർഷത്തെ തസ്തിക നിർണയ പ്രകാരം സംസ്ഥാനത്തെ സ്കൂളുകളിൽ 6,043 അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി. മന്ത്രിസഭാ യോഗമാണ് അനുമതി നൽകിയത്. സർക്കാർ സ്കൂളുകളിൽ 3,101 അധിക തസ്തികകൾ ഉണ്ടെന്നാണ് കണക്ക്. എയ്ഡഡ് സ്കൂളുകളിൽ 2942 അധിക തസ്തികകളുമുണ്ട്.
സര്‍ക്കാരിന്റെ 1,114 സ്കൂളുകളില്‍ നിന്നായി 3,101 അധിക തസ്തികകളും എയ്ഡഡ് വിഭാഗത്തിൽ 1,212 സ്കൂളുകളില്‍ നിന്നായി 2,942 അധിക തസ്തികകളും ഇതില്‍ ഉള്‍പ്പെടും. 5944 അദ്ധ്യാപക തസ്തികകളും 99 അനദ്ധ്യാപക തസ്തികകളുമാണ്. പ്രതിവര്‍ഷം 58 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ഇതിൽ നിന്നും പ്രതീക്ഷിക്കുന്നത്.
Comments