വ്യാജ സർട്ടിഫിക്കറ്റിനായി നിഖിൽ തോമസിൽ നിന്നും രണ്ട് ലക്ഷം വാങ്ങി; അതിൽ നിന്നും സുഹൃത്ത് അറിയാതെ മുക്കാൽ ലക്ഷം മുക്കി; അബിൻ സി രാജിന്റെ തുറന്നുപറച്ചിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജ സർട്ടിഫിക്കറ്റിനായി നിഖിൽ തോമസിൽ നിന്നും രണ്ട് ലക്ഷം വാങ്ങി; അതിൽ നിന്നും സുഹൃത്ത് അറിയാതെ മുക്കാൽ ലക്ഷം മുക്കി; അബിൻ സി രാജിന്റെ തുറന്നുപറച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 07:28 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കായംകുളം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ ഒന്നാം പ്രതിയായ നിഖിൽ തോമസിൽ നിന്നും കൈപ്പറ്റിയ തുകയിൽ നിന്നും 75,000 രൂപ കൈക്കലാക്കിയതായി രണ്ടാം പ്രതിയായ സുഹൃത്തായ എസ്എഫ്‌ഐ നേതാവുമായ അബിൻ സി രാജിന്റെ വെളിപ്പെടുത്തൽ. കലിംഗയുടെ സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപയാണ് നിഖിലിന്റെ കൈയിൽ നിന്നും അബിൻ വാങ്ങിയത്. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ 1,25000 രൂപ മാത്രമാണ് ചിലവായത്. ബാക്കി തുക താൻ നിഖിലറിയാതെ കൈക്കലാക്കി എന്നാണ് അബിന്റെ തുറന്നുപറച്ചിൽ. പോലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു മുൻ എസ്എഫ്‌ഐ നേതാവ് കൂടിയായ അബിൻ സി രാജിന്റെ വെളിപ്പെടുത്തൽ.

നിഖിൽ തോമസിനെയും അബിൻ സി രാജിനെയും പോലീസ് കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച പാലാരിവട്ടത്തെ ഓറിയോൺ എഡ്യു വിങ്‌സ് നേരത്തെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് പാലാരിവട്ടത്തെ സ്ഥാപനത്തിൽ ആണെന്ന് സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ ഉടമ സജുവിനെ പ്രതിയാക്കുന്ന കാര്യം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് കായംകുളത്തെ വ്യാജ വിരുദ്ധ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിനെയും അബിൻ രാജിനെയും പാലാരിവട്ടത്ത് തെളിവെടുപ്പിന് എത്തിച്ചത്. ഏകദേശം ഒരു മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. രണ്ടുവർഷത്തോളമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നില്ല. സർട്ടിഫിക്കറ്റ് നിർമ്മിച്ചത് പാലാരിവട്ടത്ത് വെച്ച് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ രീതിയിൽ ക്യാൻവാസ് നടത്തി പ്രവർത്തിച്ചിരുന്ന സ്ഥാപനമായതിനാൽ നിഖിലിനെ കൂടാതെ മറ്റാർക്കെങ്കിലും സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച നൽകിയിട്ടുണ്ടോ എന്ന കാര്യം പോലീസ് വിശദമായി പരിശോധിക്കും.

പാലാരിവട്ടം ജംഗ്ഷനിൽ നിന്ന് ഉള്ളിലേക്ക് മാറി റസിഡൻഷ്യൽ ഏരിയയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. പ്രവർത്തനമുണ്ടായിരുന്ന സമയത്ത് ഇവിടെ നിരവധി വിദ്യാർത്ഥികൾ വന്നു പോയിട്ടുള്ളതായി സമീപവാസികൾ വ്യക്തമാക്കുന്നു. ആ നിലയ്‌ക്ക് വിശദമായ അന്വേഷണം വേണ്ടി വരുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

 

Tags: Nikhil ThomasAbin C Raj
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies