അസിൻ വിവാഹമോചനത്തിന്റെ വക്കിലെന്ന് റിപ്പോർട്ട്; വാർത്തകളോട് നേരിട്ട് പ്രതികരിച്ച് താരം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അസിൻ വിവാഹമോചനത്തിന്റെ വക്കിലെന്ന് റിപ്പോർട്ട്; വാർത്തകളോട് നേരിട്ട് പ്രതികരിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 05:04 pm IST
Facebook
Twitter
WhatsAppTelegram

ഗജിനി എന്ന തമിഴ് ചിത്രത്തിലെ കൽപന എന്ന ഒറ്റക്കഥാപാത്രത്തിലൂടെ ദക്ഷിണേന്ത്യയുടെ മുഴുവൻ ഹൃദയം കവർന്ന നടിയാണ് അസിൻ. പിന്നീട് ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതോടെ അസിന്റെ ജനപ്രീതി പതിന്മടങ്ങായി വർധിച്ചു. എന്നാൽ 2016ൽ വിവാഹം നടന്നതിന് പിന്നാലെ അഭിനയത്തോട് വിട പറുകയായിരുന്നു നടി. ഇതിനിടെയാണ് അസിൻ വിവാഹമോചനത്തിന്റെ വക്കിലാണെന്ന വാർത്തകൾ ഉയർന്നത്. അഭ്യൂഹങ്ങൾ രൂക്ഷമായതോടെ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം.

നിലവിൽ ഭർത്താവ് രാഹുലിനൊപ്പം വേനലവധിക്കാലം ആഘോഷിക്കുകയാണെന്ന് അസിൻ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വ്യക്തമാക്കി. വിവാഹമോചനത്തെ സംബന്ധിച്ച വാർത്തകൾ വ്യാജമാണെന്നും അസിൻ കൂട്ടിച്ചേർത്തു. ”ഇപ്പോൾ വേനലവധിക്കാലം ആഘോഷിക്കുകയാണ്. ഞങ്ങൾ പ്രഭാതഭക്ഷണം ആസ്വദിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് പൂർണമായും അടിസ്ഥാന രഹിതമായ, ഭാവനാത്മകമായ ചില ‘വാർത്ത’കൾ കാണാനിടയായത്. ഇപ്പോൾ ഓർമ്മ വരുന്നത് മറ്റൊരു സംഭവമാണ്. പണ്ട് ഞങ്ങൾ ഇതുപോലെ ഇരുന്ന് ഞങ്ങളുടെ വിവാഹദിനം കുടുംബാംഗങ്ങളുമായി പ്ലാൻ ചെയ്തിരിക്കുമ്പോഴാണ് ഞങ്ങൾ ‘ബ്രേക്ക് അപ്പ്’ ആയെന്ന വാർത്ത കേട്ടത്. അതുകൊണ്ട് ഇനി ഇത്തരം കാര്യങ്ങൾ പടച്ചുവിടുമ്പോൾ അൽപമെങ്കിലും മികച്ചതായി ചെയ്യാൻ ശ്രമിക്കുക. ഇക്കാര്യം വ്യക്തമാക്കി തരാൻ അഞ്ച് മിനിറ്റ് പാഴാക്കിയതിൽ നിരാശയുണ്ട്. എല്ലാവർക്കും നല്ലൊരു ദിനമാകട്ടെയിത്..” ഇതായിരുന്നു അസിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തിന്നും അസിൻ തന്റെ പല ഫോട്ടോകളും ഡിലീറ്റ് ചെയ്തതോടെയായിരുന്നു താരത്തിന്റെ വിവാഹ ജീവിതം അവതാളത്തിലായെന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഭർത്താവ് രാഹുൽ ശർമയുമായുള്ള പല ചിത്രങ്ങളും താരം ഡിലീറ്റ് ചെയ്തിരുന്നു. വിവാഹ ചിത്രം ഉൾപ്പെടെയാണ് അസിൻ പേജിൽ നിന്നും ഒഴിവാക്കിയത്. ഇത് ആരാധകർക്കിടയിൽ സംശയം ഉയരാൻ കാരണമായി. എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ വിചിത്രമായി പെരുമാറുന്ന രീതിയാണ് അസിനുള്ളതെന്ന് ചില ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ പൂർവ്വകാല പോസ്റ്റുകൾ അസിൻ ഡിലീറ്റ് ചെയ്യുന്നത് ആദ്യമല്ല. മാതാപിതാക്കളെക്കുറിച്ചുള്ള പോസ്റ്റുകളും അസിൻ ഇത്തരത്തിൽ പേജിൽ നിന്നും കളഞ്ഞിരുന്നു. അതുകൊണ്ട് അസിന്റെ ഇൻസ്റ്റഗ്രാം പേജ് കൈകാര്യം ചെയ്യുന്നതിനെ അടിസ്ഥാനമാക്കി ഏതെങ്കിലും തരത്തിലുള്ള നിഗമനത്തിൽ എത്താൻ സാധിക്കില്ലെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.

മൈക്രോമാക്‌സിന്റെ സഹസ്ഥാപകനായ രാഹുലുമായി 2016ലായിരുന്നു അസിന്റെ വിവാഹം. 2017ൽ അരിൻ എന്ന മകളും അവർക്കുണ്ടായി. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം സിനിമയിലൂടെയായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമെങ്കിലും തമിഴ്, തെലുങ്ക് സിനിമകളാണ് അസിനെന്ന നടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ഒടുവിലായി അഭിനയിച്ച ഓൾ ഈസ് വെൽ എന്ന ചിത്രം 2015ലായിരുന്നു പുറത്തിറങ്ങിയത്.

Tags: Asindivorce
Share
Tweet
SendShare

More News from this section

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

Latest News

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies