ഒടുവിൽ ബീഗിൾ ബെല്ല അരുണിനടുത്തേയ്ക്കെത്തി! യഥാർത്ഥ ഉടമയെ കണ്ടെത്തിയത് നായക്കുട്ടിയുടെ ശരീരത്തിലെ അടയാളം പറഞ്ഞതിലൂടെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടുവിൽ ബീഗിൾ ബെല്ല അരുണിനടുത്തേയ്‌ക്കെത്തി! യഥാർത്ഥ ഉടമയെ കണ്ടെത്തിയത് നായക്കുട്ടിയുടെ ശരീരത്തിലെ അടയാളം പറഞ്ഞതിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 03:11 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ഒരാഴ്ചയോളമായി പാലാ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണിലുണ്ണിയായി വിലസിയ നായക്കുട്ടിയെ തേടി ഉടമയെത്തി. ബീഗിൾ ഇനത്തിൽ പെട്ട നായക്കുട്ടിയെ തേടിയാണ് ഉടമയെത്തിയത്. പോലീസുകാർ കുട്ടൂസെന്ന് വിളിച്ചിരുന്ന ആറ് മാസം പ്രായമായ നായക്കുട്ടിയെ അന്വേഷിച്ച് ഇന്നലെ വൈകിട്ടാണ് ഉടമയെത്തിയത്. ചേർപ്പുങ്കൽ പുതിയവീട്ടിൽ അരുണാണ് വളർത്തു മൃഗത്തെ തേടിയെത്തിയത്. ഉടമയെ കണ്ട് തുള്ളിച്ചാടിയ കുട്ടൂസ് വീണ്ടും അരുണിന്റെ ബെല്ലയായി ഒപ്പം കൂടി.

ചേർപ്പുങ്കൽ ഭാഗത്ത് റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് അവശയായ നിലയിൽ കണ്ടെത്തിയ ബെല്ല എന്ന നായക്കുട്ടിയെ രണ്ട് ചെറുപ്പക്കാരായിരുന്നു പട്രോളിംഗിനെത്തിയ പോലീസിന് കൈമാറിയത്. പിന്നീട് ഉദ്യോഗസ്ഥർ നായക്കുട്ടിയ്‌ക്ക് ബിസ്‌ക്കറ്റും പാലും പെഡിഗ്രിയും അടക്കം വാങ്ങി നൽകി. വളരെ പെട്ടെന്നായിരുന്നു ബെല്ല എല്ലാവരുമായി ഇണങ്ങിയത്.

തൊട്ടടുത്ത ദിവസം തന്നെ പത്രങ്ങളിലും ചാനലുുകളിലും സമൂഹമാദ്ധ്യമങ്ങളിലുമടക്കം ബെല്ലയുടെ ചിത്രമുൾപ്പെടെ കാണിച്ച് അറിയിപ്പ് നൽകിയിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും ആരും എത്താതിരുന്നതോടെ ഡോഗ് സ്‌ക്വാഡിലേയ്‌ക്ക് ചേർക്കാമെന്ന് കരുതിയിരിക്കെയാണ് അരുൺ എത്തിയത്. കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തിയ്‌ക്കുന്ന അരുൺ നായക്കുട്ടിയെ ആരെങ്കിലും മോഷ്ടിച്ചുകൊണ്ട് പോയി എന്നായിരുന്നു കരുതിയത്.

വാർത്ത നൽകിയെങ്കിലും അതിരാവിലെ ജോലിയ്‌ക്ക് പോയി രാത്രി തിരികെയെത്തിയ അരുൺ കണ്ടിരുന്നില്ല. പിന്നീട് സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞാണ് അരുൺ വിവരമറിയുന്നത്. നാൽപ്പതോളം പേർ നായക്കുട്ടി തങ്ങളുടേതെന്ന് അവകാശപ്പെട്ട് വിളിച്ചിരുന്നതായി പോലീസുകാർ പറയുന്നു. ഇക്കാരണത്താൽ തന്നെ കുട്ടൂസിനെ യഥാർത്ഥ ഉടമസ്ഥന് കൈമാറാൻ പോലീസ് വിശദമായ അന്വേഷണം നടത്തി. രണ്ട് മാസം മുൻപ് അരുണിന്റെ തന്നെ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായ ബെല്ലയെ കടിച്ചിരുന്നു. ഈ മുറിവടയാളം സൂചിപ്പിച്ചതോടെയാണ് ഉടമ അരുൺ തന്നെയെന്ന് തിരിച്ചറിഞ്ഞത്.

Tags: KottayamdogArunBella
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies