പിണറായി കൺവെൻഷൻ സെന്റർ നിർമ്മിച്ചത് ബസ്സ്റ്റാൻഡിന് ഏറ്റെടുത്ത ഭൂമിയിൽ; ആവശ്യത്തിലധികം സ്ഥലം കൊള്ള വിലയ്ക്ക് വാങ്ങി; സെന്റർ, സർക്കാരിന് 2.41 കോടി രൂപ അധിക ബാദ്ധ്യതയുണ്ടാക്കിയെന്ന് എജി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിണറായി കൺവെൻഷൻ സെന്റർ നിർമ്മിച്ചത് ബസ്സ്റ്റാൻഡിന് ഏറ്റെടുത്ത ഭൂമിയിൽ; ആവശ്യത്തിലധികം സ്ഥലം കൊള്ള വിലയ്‌ക്ക് വാങ്ങി; സെന്റർ, സർക്കാരിന് 2.41 കോടി രൂപ അധിക ബാദ്ധ്യതയുണ്ടാക്കിയെന്ന് എജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 05:40 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ; പിണറായിലെ കൺവെൻഷൻ സെന്റർ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് നടന്നുവെന്ന് എജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശം. പിണറായി കൺവെൻഷൻ സെന്റർ സർക്കാരിന് 2.41 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാക്കി. കൺവെൻഷൻ സെന്ററിന്റെ വികസനവുമായി ബന്ധപ്പെട്ട് 0.5045 ഹെക്ടർ സ്ഥലം മാത്രമായിരുന്നു ആവശ്യം. എന്നാൽ വലിയ വില നൽകി. 0.7069 ഹെക്ടർ സ്ഥലം കൂടുതൽ വാങ്ങി സർക്കാരിന് 2.41 കോടി രൂപ അധിക ബാദ്ധ്യത വരുത്തിയെന്ന് എ.ജി.യുടെ പ്രാഥമിക ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

സർക്കാരിന് ഏതെങ്കിലും പദ്ധതിക്കായി സ്ഥലം ആവശ്യമാണെങ്കിൽ പ്രദേശവാസികളെ പുനരധിവസിപ്പിക്കേണ്ട സ്ഥലം, നൽകേണ്ട നഷ്ടപരിഹാരം എന്നിവ കണക്കാക്കി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണം. ഇതിനായി കളക്ടർ പ്രത്യേക ഡിക്ലറേഷനും പുറപ്പെടുവിക്കണം.എന്നാൽ പിണറായി കൺവെൻഷൻ സെന്ററിന്റെ നിർമാണത്തിൽ ഇത്തരം ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബസ്സ്റ്റാൻഡിനായി ഏറ്റെടുത്ത ഭൂമിയിലാണ് കൺവെൻഷൻ സെന്റർ നിർമിച്ചത്.

കളക്ടറുടെ നിർദേശമനുസരിച്ച് മട്ടന്നൂരിലെ വിജിൽ എന്ന സ്ഥാപനം നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൺവെൻഷൻ സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിന് പാർക്കിംഗ് ഏരിയയ്‌ക്ക് വേണ്ടി 0.7069 ഹെക്ടർ സ്ഥലം വേണമെന്ന് നിർദേശിക്കുന്നു. നിർദേശങ്ങൾ വിലയിരുത്തി ഏഴുപേരടങ്ങിയ വിദഗ്ധസംഘത്തെ നിയോഗിച്ചു. 2019-ൽ ഇതേ പരാമർശത്തോടെ ഇവർ റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ഭൂമി ഏറ്റെടുത്തത്.18ലധികം കോടി ചെലവഴിച്ചായിരുന്നു ഇതിന്റെ നിർമ്മാണം.

2396 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിലെ ഓഡിറ്റോറിയത്തിൽ 900 പേർക്കും ഡൈനിംഗ് ഹാളിൽ 450 പേർക്കുമുള്ള ഇരിപ്പിടമുണ്ട്. പുഷ്ബാക്ക് സൗകര്യമുള്ള സീറ്റിനൊപ്പം ലൈവ് ടെലികാസ്റ്റിനുള്ള സൗകര്യങ്ങളും എൽഇഡി ഡിസ്‌പ്ലേയും 13 മീറ്റർ വീതിയുള്ള സ്റ്റേജുമുണ്ട്. രണ്ടു ഡൈനിംഗ ഹാളിൽ മ്യൂസിക് സിസ്റ്റം ഉൾപ്പെടുന്ന മൂവബിൾ ടൈപ്പ് സ്റ്റേജ്, ലൈറ്റ് സിസ്റ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യാനുള്ള വിപുലമായ സൗകര്യം, സുരക്ഷയ്‌ക്ക് വേണ്ട അഗ്‌നിശമന സംവിധാനം, ശാസ്ത്രീയമായ ചവറു സംസ്‌കരണ സംവിധാനം എന്നിങ്ങനെ വിദേശ രാജ്യങ്ങളിലൊക്കെ മാത്രം കാണുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

 

Tags: PinarayiCentre
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies