തിരുവനന്തപുരം: ലഹരി ഉപയോഗിക്കാൻ വിസമ്മതിച്ചതിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. ലഹരിമരുന്ന് ഉപയോഗിക്കാൻ മാത്രമല്ല വിൽപ്പന നടത്താൻ പ്രേരിപ്പിച്ചതായും പരാതിയുണ്ട്.
തിരുവനന്തപുരം വർക്കല സ്വദേശിയായ വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയിട്ടായിരുന്നു മർദ്ദിച്ചത്. കുട്ടിയുടെ കഴുത്തിനും തോളിനും പരിക്കുണ്ട്.
സംഭവത്തിൽ വർക്കല സ്വദേശികളായ ഷിജു തമീം, സജീർ ഖാൻ എന്നിവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇവർക്കെതിരെ മറ്റുപല കുറ്റകൃത്യക്കേസുകളും നിലവിലുണ്ട്.
Comments