ആ നെഞ്ചിൽ തുരുതുരെ വെടിയുതിർക്കുമ്പോൾ അവർ ഉറക്കെ വിളിച്ചു...ഗോൾ...ഗോൾ! സെൽഫ് ഗോളിന് പകരം സ്വന്തം ജീവൻ നൽകേണ്ടിവന്ന ആന്ദ്രേ എസ്‌കോബാറിന്റെ ഓർമ്മകൾക്ക് ഇന്ന് 29 വയസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആ നെഞ്ചിൽ തുരുതുരെ വെടിയുതിർക്കുമ്പോൾ അവർ ഉറക്കെ വിളിച്ചു…ഗോൾ…ഗോൾ! സെൽഫ് ഗോളിന് പകരം സ്വന്തം ജീവൻ നൽകേണ്ടിവന്ന ആന്ദ്രേ എസ്‌കോബാറിന്റെ ഓർമ്മകൾക്ക് ഇന്ന് 29 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 02:34 pm IST
FacebookTwitterWhatsAppTelegram

ഫുട്‌ബോൾ ചരിത്രത്തിൽ അന്നുവരെയും അതിനുശേഷവുമുണ്ടായിരുന്നില്ല ജീവനോളം വിലയുണ്ടായിരുന്നൊരു ഒരു സെൽഫ് ഗോൾ..! 1994 ജൂലൈ രണ്ടിന് കൊളംബിയയുടെ ഡിഫൻഡർ ആന്ദ്രേ എസ്‌കോബാറിന്റെ ദാരുണ കൊലപാതകത്തിന് ഇന്ന് 29 വർഷം തികയുമ്പോൾ അവശേഷിക്കുന്നത് നടുക്കുന്ന ഓർമ്മകൾ മാത്രമാണ്. 27ാം വയസിൽ എസ്‌കോബാർ എന്ന പക്വതയാർന്ന ഫുട്‌ബോളർ ഒരുപറ്റം ക്രിമിനലുകളുടെ തോക്കിൻ മുനയിലൊടുങ്ങുമ്പോൾ ലോകം സാക്ഷിയായത് സമാനതകളില്ലാത്ത ദുരന്തത്തിനായിരുന്നു.

അമേരിക്കയിൽ അരങ്ങേറിയ 15ാമത് ലോകകപ്പ് ഫൈനൽ റൗണ്ടിലെ കൊളംബിയയുടെ രണ്ടാം മത്സരം. എതിരാളികൾ ആതിഥേയരും ദുർബലരുമായ അമേരിക്ക. പക്ഷേ അമേരിക്കയുമായുളള മത്സരത്തിനു മുൻപു തന്നെ കൊളംബിയ ആദ്യ പരാജയം ഏറ്റുവാങ്ങിയിരുന്നു റുമാനിയയോട് (1-3). ക്വാർട്ടറിലേക്കു കടക്കണമെങ്കിൽ കൊളംബിയയ്‌ക്ക് വിജയം അനവാര്യം. ഒരുലക്ഷത്തോളം കാണികൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ കൊളംബിയക്ക് പക്ഷേ കാലം കരുതിവച്ചത് മറ്റൊന്നായിരുന്നു.

ആദ്യ പകുതിയുടെ 34ാം മിനിറ്റിൽതന്നെ ആ ദുരന്തം സംഭവിച്ചു. അമേരിക്കയുടെ ജോൺ ഹാർക്സ് ഇടത്തുനിന്ന് നൽകിയ ക്രോസ് അടിച്ചകറ്റാനുള്ള ശ്രമത്തിൽ കൊളംബിയൻ ഡീപ് ഡിഫൻഡർ എസ്‌കോബാറിന്റെ കാലിൽത്തട്ടി, വെട്ടിത്തിരിഞ്ഞ് കൊളംബിയൻ ഗോൾ വലയിലേക്കു നീങ്ങി. സ്ഥാനം തെറ്റി നിൽക്കുകയായിരുന്ന കൊളംബിയൻ ഗോളി ഓസ്‌കർ കൊർഡൊസെയ്‌ക്ക് വെറും കാഴ്ചക്കാരനാകാനേ വിധിയുണ്ടായിരുന്നുള്ളു. ഇടങ്കാലനായ എസ്‌കോ, വലതുഭാഗത്തുനിന്നു വന്ന താഴ്ന്ന ക്രോസ് വലങ്കാലുകൊണ്ട് ക്ലിയർ ചെയ്യാൻ ശ്രമിച്ചത് മറ്റൊരു ദൗർഭാഗ്യവും ദുരന്തത്തിന് തുടക്കവുമായി.

Colombia were highly rated going into the 1994 #FIFAWorldCup having smashed Argentina 5-0 in qualifying in Buenos Aires.

But amid all sorts of pressures and threats they lost to USA #OTD with Escobar’s own goal having the most tragic repercussions. pic.twitter.com/yr3Y8l3hdI

— World Cup Nearly Men (@NearlyMenCup) June 22, 2022

“>

Colombia were highly rated going into the 1994 #FIFAWorldCup having smashed Argentina 5-0 in qualifying in Buenos Aires.

But amid all sorts of pressures and threats they lost to USA #OTD with Escobar’s own goal having the most tragic repercussions. pic.twitter.com/yr3Y8l3hdI

— World Cup Nearly Men (@NearlyMenCup) June 22, 2022

 

52ാം മിനിറ്റിൽ എർനിസ്റ്റുവാർട്ട് അമേരിക്കയുടെ ലീഡ് ഉയർത്തി. കൊളംബിയയുടെ ആശ്വാസഗോൾ അഡോൾഫോ വാലെൻസിയ നേടിയെങ്കിലും അമേരിക്ക 2-1ന് വിജയിച്ചു. ഇതോടൊപ്പം കൊളംബിയയ്‌ക്ക് പുറത്തേക്കുളള വഴിയും തെളിഞ്ഞു. കൊലപ്പെടുത്തുമെന്ന ഭീഷണികളടക്കം വന്നെങ്കിലും ആരുമത് കാര്യമാക്കിയില്ല എന്നതായിരുന്നു സത്യം. ഒരാഴ്ചയ്‌ക്കുശേഷം ജൂലൈ ഒന്നിന് രാത്രി സുഹൃത്തുകൾക്കൊപ്പം എസ്‌കോബാർ നൈറ്റ്ക്ലബ്ബിലെത്തി. ഏറെ നേരം അവിടെ ചിലവഴിച്ചു. പുലർച്ചെ മൂന്ന് മണിയോടടുത്ത് പോകാനൊരുങ്ങുമ്പോഴാണ് ഒരു സംഘം എസ്‌കോബാറുമായി തർക്കത്തിലേർപ്പെടുന്നത്. ആക്രോശങ്ങൾക്കും കടുത്ത വാക്പോരിനുമൊടുവിൽ കൂട്ടത്തിലൊരാൾ തോക്കെടുത്ത് നിറയൊഴിച്ചു. എസ്‌കോബാറിന്റെ നെഞ്ചിൽ നിരവധി വെടിയുണ്ടകളേറ്റു. ഓരോ തവണ വെടിയുതിർക്കുമ്പോഴും അവർ ‘ഗോൾ’ എന്നലറിവിളിച്ചുകൊണ്ടേയിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും എസ്‌കോബാറിന്റെ ജീവൻ രക്ഷിക്കാനായില്ല. ലോകം ഞെട്ടിത്തരിച്ച രാത്രി.

1967 മാർച്ച് 31ന് മെഡിലിനിൽ ജനിച്ച എസ്‌കോ കൊളംബിയയുടെ ഏറ്റവും പക്വതയാർന്ന കളിക്കാരൻ എന്ന പേരാണു സ്വന്തമാക്കിയത്. ഒരിക്കലും ദേഷ്യപ്പെടാത്ത, സമ്മർദം പുറത്തുകാട്ടാത്ത താരമായിരുന്നു കൊളംബിയയുടെ രണ്ടം നമ്പർ ജഴ്സിക്കാരൻ. സ്വന്തം ക്ലബ്ബായ അതിലറ്റിറോ നാസ്യനലിന്റെ പല നേട്ടങ്ങളിലും പങ്കാളി. 1989ൽ കൊളംബിയൻ ലീഗും ലാറ്റിനമേരിക്കൻ ക്ലബ് ചാമ്പ്യൻഷിപ്പും അതിലറ്റിറോയ്‌ക്കു നേടാനായത് എസ്‌കോയുടെ കൂടി കഴിവുകൊണ്ടാണ്. 56 തവണ ദേശീയ ജഴ്സിയണിഞ്ഞിട്ടുണ്ട്. മരിക്കുമ്പോൾ പ്രായം 27 വയസ്.

Tags: Deathanniversary
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies