സ്നേഹത്തോടെ ഭർതൃവീട്ടുകാർക്ക് കലക്കി നൽകിയത് ലഹരി : വിവാഹപ്പിറ്റേന്ന് ഏഴു ലക്ഷം രൂപയുടെ സ്വർണ്ണവുമായി നവവധു സ്ഥലം വിട്ടു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്നേഹത്തോടെ ഭർതൃവീട്ടുകാർക്ക് കലക്കി നൽകിയത് ലഹരി : വിവാഹപ്പിറ്റേന്ന് ഏഴു ലക്ഷം രൂപയുടെ സ്വർണ്ണവുമായി നവവധു സ്ഥലം വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 06:40 pm IST
Facebook
Twitter
WhatsAppTelegram

മുസാഫർനഗർ : വിവാഹപ്പിറ്റേന്ന് ഏഴു ലക്ഷം രൂപയുടെ സ്വർണ്ണവുമായി നവവധു സ്ഥലം വിട്ടു . ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് ഭർതൃവീട്ടുകാർക്ക് ലഹരി നൽകി മയക്കി കിടത്തിയ ശേഷം സ്വർണ്ണവും , പണവും യുവതി മോഷ്ടിച്ചത് . സംഭവത്തിൽ വധു ഉൾപ്പെടെ മൂന്നു പേർക്കെതിരെ പോലീസ് ഉടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രത്തൻപുരി പോലീസ് സ്റ്റേഷൻ പരിധിയിലെ സമൗലി ഗ്രാമത്തിൽ താമസിക്കുന്ന ജഗ്പാലിന്റെ മകൻ വികാസും ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ നിവാസിയായ ഘോരിയുമായി ഖതൗലി പട്ടണത്തിൽ വച്ചാണ് വിവാഹിതരായത് . വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ ഘോരി ആദ്യദിവസം തന്നെ ഭർതൃവീട്ടുകാർക്കായി ഉണ്ടാക്കി നൽകിയത് ചായയാണ് . ഇതിൽ ലഹരി കലർത്തിയാണ് യുവതി വീട്ടുകാർക്ക് നൽകിയത് .

രാവിലെ വീട്ടുകാർ ബോധം വീണ്ടെടുത്തപ്പോഴാണ് വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ചിന്നിച്ചിതറിയ നിലയിൽ കണ്ടത്. വധു വീട്ടിൽ ഉണ്ടായിരുന്നില്ല . തുടർന്ന് വരൻ രത്തൻപുരി പോലീസ് സ്റ്റേഷനിലെത്തി വധു ഘോരി, ബന്ധുക്കളായ സോനു, രാജ്കുമാർ എന്നിവർക്കെതിരെ പരാതി നൽകി .

‘ രാത്രി 10 മണി ആയപ്പോൾ ഘോരി എല്ലാവരെയും ചായ കുടിപ്പിച്ചു. സംശയത്തിന് ഇടമില്ലാത്ത വിധം എല്ലാവരെയും വിശ്വാസത്തിലെടുത്തു. എന്റെ അമ്മ തനിച്ചാണെന്നും എന്റെ വീട്ടിൽ മറ്റാരുമില്ല, അതിനാൽ അമ്മയ്‌ക്ക് കുറച്ച് പണം നൽകണമെന്നും ഞങ്ങളോട് പറഞ്ഞു. രാവിലെ ഉറക്കമുണർന്നപ്പോൾ ഞങ്ങളുടെ സേഫിന്റെ പൂട്ട് തുറന്നിരുന്നു. എന്റെ ഭാര്യയുടെ സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, അതിൽ മംഗളസൂത്രവും രണ്ട് സ്വർണ്ണ ചെയിനുകളും, രണ്ടു വളകളും മറ്റും നഷ്ടപ്പെട്ടു ‘ – വരന്റെ സഹോദരീ ഭർത്താവ് പറഞ്ഞു . പ്രതികൾക്കെതിരെ 406, 420 വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: bridewedding
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies