തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ നടനാണ് ദുല്‍ഖര്‍ സൽമാൻ. വിവിധ ഭാഷകളിലായി അടുത്തിടെ ഇറങ്ങിയ ദുല്‍ഖര്‍ ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. ‘കിംഗ് ഓഫ് കൊത്ത’യാണ് വൈകാതെ പ്രദര്‍ശനത്തിന് എത്താനുള്ള താരത്തിന്റെ ചിത്രം. സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ആരാധകരെയും സിനിമാ പ്രേമികളെയും ദുഃഖത്തിലാഴ്ത്തുന്ന നടൻ ദുല്‍ഖറിന്റേ ഒരു വീഡിയോയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
വീഡിയോയില്‍ വികാരാധീനനായി സംസാരിക്കുന്ന ദുല്‍ഖറിനെ കാണാം. ‘ഞാൻ ഉറങ്ങിയിട്ട് ഏറെയായി എന്ന അടികുറിപ്പോടെയാണ് ലെെവ് പങ്കുവെച്ചത്. ആദ്യമായാണ് ഞാൻ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത്. കാര്യങ്ങള്‍ ഒന്നും പഴയതുപോലെ അല്ല. മനസ്സില്‍ നിന്ന് കളയാൻ പറ്റാത്ത അവസ്ഥയില്‍ അത് എത്തിയിരിക്കുന്നു. എനിക്ക് കൂടുതല്‍ പറയണമെന്നുണ്ട്. പക്ഷേ, എന്നെ അതിന് അനുവദിക്കുന്നില്ല’ എന്നും ദുല്‍ഖര്‍ വീഡിയോയില്‍ പറയുന്നു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ വ്യാപകമായി പ്രചരിച്ചരിച്ചതോടെ ദുല്‍ഖര്‍ അത് നീക്കം ചെയ്തു. പുതിയ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമാണോ വീഡിയോ എന്നും ആരാധകര്‍ സംശയിക്കുന്നുണ്ട്. അതേസമയം, ദുൽഖറിനെ നായകനാക്കി ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ആഗസ്റ്റിൽ പുറത്തിറങ്ങും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
Comments