തൃശൂർ: ചാവക്കാട് അഞ്ചങ്ങാടി വളവിൽ കടൽക്ഷോഭം റിപ്പോർട്ട് ചെയ്യുന്നതിനിടെ ജനം ടിവി സംഘത്തിന് നേരെ കൈയ്യേറ്റം.സർക്കാരിന്റെ അനാസ്ഥ റിപ്പോർട്ടർ ചൂണ്ടിക്കാണിക്കുന്നതിനിടെയായിരുന്നു കൈയ്യേറ്റ ശ്രമം. സംഘത്തെ സിപിഎം പ്രവർത്തകരാണ് ആക്രമിക്കാൻ ശ്രമിച്ചത്.
സിപിഎം പ്രാദേശിക നേതാക്കളായ നവാസ്, നൗഷാദ്, ബുഷൈർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൈയ്യേറ്റം. റിപ്പോർട്ടർ മനോജിനും ക്യാമറാമാനും എതിരെയായിരുന്നു പ്രദേശവാസികളായ സിപിഎം പ്രവർത്തകരുടെ അക്രമം. ചാവക്കാട് അഞ്ചങ്ങാടി വളവിലെ കടൽഭിത്തികളൊന്നും സുരക്ഷിതമല്ലെന്നും സർക്കാർ ഇതിനെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും റിപ്പോർട്ട് ചെയ്തതാണ് സിപിഎം പ്രവർത്തകരെ പ്രലോഭിപ്പിച്ചത്.
ജനം ടിവി സംഘത്തിന്റെ ക്യാമറയും മൈക്കും പിടിച്ചു വാങ്ങുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. സർക്കാരിനെതിരെ പറയരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സിപിഎം പ്രവർത്തകർ കൈയ്യേറ്റ ശ്രമം നടത്തിയത്. മാദ്ധ്യമ പ്രവർത്തകർക്ക് നേരെ സർക്കാരിന്റെ അതിക്രമം ശക്തമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിപിഎം പ്രവർത്തകരുടെ അതിക്രമം.
Comments