ഹൈദരാബാദ്: അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. 20 ലക്ഷം രൂപ വിലമതിയ്ക്കുന്ന 331 ഗ്രാം സ്വർണമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വിവിധ കേസുകളിലായി 1.37 കോടി വിലമതിയ്ക്കുന്ന 2.27 കിലോ സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ആദ്യത്തെ കേസിൽ 72 ലക്ഷം രൂപയുടെ 1,196 ഗ്രം സ്വർണം യാത്രക്കാരനിൽ നിന്ന് പിടികൂടി. സീറ്റിന് പിന്നിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. രണ്ടാമത്തെ കേസിൽ കുവൈറ്റിൽ നിന്ന് ദുബായി വഴി ഹൈദരാബാദിലെത്തിയ യാത്രക്കാരനെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 752 ഗ്രാം സ്വർണം കഷ്ണങ്ങളാക്കി കടത്താൻ ശ്രമിക്കവെയാണ് കണ്ടെടുത്തത്.
Comments