ചണ്ഡീഗഡ്: അവിവാഹിതർക്ക് പെൻഷൻ അനുവദിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. വാർഷിക വരുമാനം 1.80 ലക്ഷം രൂപയിൽ താഴെയുള്ള 45- നും 60- വയസ്സിനും ഇടയിലുള്ളവർക്കാണ് പെൻഷൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം 2750 രൂപയാണ് പെൻഷനായി ലഭിക്കുക.
40- നും 60- നും ഇടയിൽ പ്രായമുള്ള വിധവകൾക്കും പ്രതിമാസം 2750 രൂപ പെഷൻ ലഭിക്കും. ഇവരുടെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെ ആയിരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജൂൺ 26-ന് ഇൻസ്പെക്ടർ റാങ്ക് വരെയുള്ള ഹരിയാന പോലീസുകാർക്ക് പ്രതിമാസ മൊബൈൽ അലവൻസ് ഏർപ്പെടുത്തിയിരുന്നു.
കോൺസ്റ്റബിൾമാർക്കും ഹെഡ് കോൺസ്റ്റബിൾമാർക്കും 200 രൂപയും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർക്ക് 250 രൂപയും സബ് ഇൻസ്പെക്ടർമാർക്ക് 300 രൂപയും ഇൻസ്‌പെക്ടർമാർക്ക് 400 രൂപയുമാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചത്.















