ചാക്കോച്ചന്റെ നായിക തിരിച്ചുവരുന്നു; സമൂഹമാദ്ധ്യമത്തിൽ വൈറലായി പ്രീതി ജാംഗിയാനിയുടെ വീഡിയോ
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചാക്കോച്ചന്റെ നായിക തിരിച്ചുവരുന്നു; സമൂഹമാദ്ധ്യമത്തിൽ വൈറലായി പ്രീതി ജാംഗിയാനിയുടെ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 03:12 pm IST
Facebook
Twitter
WhatsAppTelegram

ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പ്രീതി ജാംഗിയാനി. പ്രീതി ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് നടൻ അബ്ബാസിനോടൊപ്പം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചു കൊണ്ടാണ്. ദിനേശ് ബാബു സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ “മഴവില്ല് ” എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. ചലച്ചിത്രരംഗത്ത് നടി അരങ്ങേറ്റം കുറിക്കുന്നതും മഴവില്ലിലൂടെയാണ്. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്.

വിനീത് , ലാലു അലക്സ് , പ്രവീണ, ചിത്ര, കോട്ടയം നസീർ എന്നിവരായിരുന്നു മഴവില്ലിലെ പ്രധാന കഥാപാത്രങ്ങൾ. ഗാനരചന കൈതപ്രം, സംഗീതസംവിധാനം മോഹൻ സിത്താര എന്നിവർ നിർവഹിച്ചു. ചിത്രത്തിലെ ​ഗാനങ്ങളെല്ലാം വമ്പൻ ഹിറ്റായിരുന്നു. ഇന്നും സിനിമയിലെ ​ഗാനങ്ങൾ മലയാളികളുടെ പ്രിയപ്പെട്ടതാണ്. ദിനേശ് ബാബുവിന്റെ കന്നഡ ചിത്രമായ അമൃത വർഷിനിയുടെ പുനരാവിഷ്കരണമായിരുന്നു മഴവില്ല്. സംവിധായകന്റെ കഥയ്‌ക്കും തിരക്കഥയ്‌ക്കും ജെ. പള്ളാശ്ശേരിയാണ് സംഭാഷണം രചിച്ചത്. ദിനേശ് ബാബു തന്നെയാണ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്.

2000-ലാണ് പ്രീതി ജാംഗിയാനി ബോളിവുഡിൽ ആദ്യമായി അഭിനയിക്കുന്നത്. മൊഹബത്തേൻ എന്ന ചിത്രത്തിലെ അഭിനയം പ്രീതിയെ ബോളിവുഡിൽ ശ്രദ്ധേയയാക്കി. ഇതിൽ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ ഐശ്വര്യ റായ് എന്നീ വൻ താരങ്ങളും അഭിനയിച്ചിരുന്നു. പിന്നീട് ഹാസ്യ ചിത്രമായ ആവാര പാഗൽ ദീവാന എന്ന ചിത്രത്തിൽ അഭിനയിച്ചു. 2008 മാർച്ച് 23 നായിരുന്നു നടനായ പർവീൺ ഡബാസിനെ പ്രീതി വിവാഹം ചെയ്തത്. പിന്നീട് നടി അഭിനയത്തിൽ നിന്നും വിട്ടു നിന്നു. ഇവർ മുംബൈയിലെ ബാന്ദ്രയിലാണ് താമസം.

ഇപ്പോഴിതാ സോണി ലൈവിലെ കഫാസ് എന്ന പരമ്പരയിലൂടെ പ്രീതി ജാംഗിയാനി വീണ്ടും സ്‌ക്രീനിൽ എത്തുകയാണ്. തിരിച്ചുവരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ എത്തുമെന്നാണ് റിപ്പോർട്ട്. നടി ഹിന്ദി മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിരുന്നു. ചുയി മുയി സി തും എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ട്വിറ്ററിൽ ഇപ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു മാദ്ധ്യമപ്രവർത്തകനാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്.

ഇതോടെ പ്രീതി വീണ്ടും വാർത്തകളിൽ നിറഞ്ഞു. രാജശ്രീ മ്യൂസിക് ആൽബമായ യേ ഹേ പ്രേം (1997) എന്ന ഗാനത്തിലൂടെ 17 വയസുകാരിയായ പ്രീതി എങ്ങനെയാണ് ഒറ്റരാത്രികൊണ്ട് താരമായതെന്ന് മനസിലാക്കുന്നു. എന്നായിരുന്നു ട്വീറ്റ്. വീണ്ടും പഴയ റൊമാന്റിക് വീഡിയോ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. “അയ്യോ ഞാൻ ഇത് മറന്നു പോയിരുന്നു. ആ ഓർമ്മകൾ പുതുക്കിയതിന് നന്ദി. ഈ പാട്ടും ഈ മ്യൂസിക് വീഡിയോയും എന്തൊരു ഭം​ഗിയാണ്.. എന്നൊക്കെയാണ് ആരാധകർ പറയുന്നത്.

Tags: movieactressSUB
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

ശ്രീചിത്ര പുവർ ഹോമിൽ നിന്ന് പുറത്ത് പോയ രണ്ട് പെൺകുട്ടികൾ , തിരിച്ചെത്തിയില്ല; വഞ്ചിയൂർ പൊലീസ് കേസെടുത്തു, അന്വേഷണം ഊർജിതം

കരുവാറ്റ കൊലക്കേസ്; കൊല്ലപ്പെട്ടയാളെ അപമാനിച്ച എസ്.പി. വിഷ്ണു പ്രദീപിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി, പ്രതിയുടെ ദുരാരോപണം തെളിവില്ലാതെ പുറത്തുവിട്ടതിനെതിരെ നടപടി വേണം

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies