രത്ലാം ; പഠനത്തിൽ അശ്രദ്ധ കാട്ടിയെന്ന് ആരോപിച്ച് 10 വയസുകാരനെ ക്രൂരമായി മർദ്ദിച്ച മദ്രസ അദ്ധ്യാപകനെതിരെ കേസ് .രത്ലാമിലെ വിരിയഖേഡി ഏരിയയിലെ ഗൗസിയ ഗരീബ് നവാസ് മദ്രസയിലെ അദ്ധ്യാപകൻ തൗഫിക് ഖാനാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്.മന്ദ്സൗർ സ്വദേശിയായ പത്ത് വയസുകാരന്റെ ശരീരമാസകലം മുറിവുകളാണ് . സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .
കുട്ടിയുടെ ശരീരത്തിൽ ക്രൂരമായ പാടുകൾ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തൗഫിക് ഖാനെതിരെ ശാരീരിക പീഡനം, വാക്കേറ്റം, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ലംഘനം എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കേസിന്റെ അന്വേഷണം സൈബർ സംഘത്തിന് കൈമാറിയതായി അഡീഷണൽ എസ്പി രാജേഷ് ഖാഖ അറിയിച്ചു. അതേസമയം, അദ്ധ്യാപകനെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് നിയമിച്ചതെന്നും ഇപ്പോൾ പിരിച്ചുവിട്ടതായും മദ്രസ മാനേജ്മെന്റ് പറയുന്നു.
അതേസമയം ഈ മദ്രസ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും, ഭൂമി കയ്യേറിയാണ് ഇത് നിർമ്മിച്ചതെന്നും സൂചനയുണ്ട് . മദ്രസ ബോർഡിൽ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
Comments