എസ്.എഫ്.ഐ നേതാവിന് എം.എയ്ക്ക് സീറ്റ് വേണം; 63 വർഷങ്ങളായുളള ചട്ടം തിരുത്താൻ കണ്ണൂർ സർവ്വകലാശാല, പ്രതിഷേധം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എസ്.എഫ്.ഐ നേതാവിന് എം.എയ്‌ക്ക് സീറ്റ് വേണം; 63 വർഷങ്ങളായുളള ചട്ടം തിരുത്താൻ കണ്ണൂർ സർവ്വകലാശാല, പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 08:56 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ എസ്.എഫ്.ഐ നേതാവിന് വേണ്ടി പ്രവേശനചട്ടം മാറ്റുന്നു. ബികോം വിദ്യാർത്ഥികൾക്ക് എംഎ ഇംഗ്ലീഷ് പഠിക്കുവാൻ അനുവാദം നൽകുന്ന പുതിയ ചട്ടമാണ് യൂണിവേഴ്‌സിറ്റിയിൽ നടപ്പാക്കാൻ പോകുന്നത്. ഇതിനായി സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചുചേർത്തതായും സേവ് യൂണിവേഴ്‌സിറ്റി ക്യമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു. സംസ്ഥാനത്തെ ഒരു സർവകലാശാലയിലും അനുവദിക്കാത്ത ഈ വ്യവസ്ഥ സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ സർവ്വകലാശാലയിൽ തിരക്കിട്ട് നടപ്പാക്കുന്നത് ബി.കോം പരീക്ഷ പാസ്സായ ഒരു എസ്എഫ്‌ഐ നേതാവിന് സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം നൽകുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം.

1960 മുതൽ സംസ്ഥാനത്തെ സർവകലാശാലകളിൽ നിലനിൽക്കുന്ന നിയമമാണ് കണ്ണൂർ സർവ്വകലാശാല മാത്രമായി ഇപ്പോൾ മാറ്റുന്നത്. കാസർകോട് ഗവൺമെന്റ് കോളേജിലെ എസ്എഫ്‌ഐ നേതാവായ ഇമ്മാനുവന് എംഎ ഇംഗ്ലീഷ് പ്രവേശനത്തിനായി വിസിയ്‌ക്ക് പ്രത്യേക അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും ഇതേത്തുടർന്നാണ് വി.സി.യുടെ നേതൃത്വത്തിൽ ചട്ടം മാറ്റുന്നതിനുളള നടപടികൾ ദ്രുതഗതിയിലായതെന്നുമാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നത്. ഇതിനായി വി.സി. വിളിച്ചുചേർത്ത ഇംഗ്ലീഷ് അദ്ധ്യാപകരുടെ പ്രത്യേക ഓൺലൈൻ കരിക്കുലം കമ്മിറ്റിയിൽവെച്ച് ഇതുസംബന്ധിച്ച ചട്ടം കൊണ്ടുവരുന്നത് ചർച്ചയായി. ഇതുപ്രകാരമാണ് ഒരു വർഷം മാത്രം ഇംഗ്ലീഷ് പഠിച്ച ബികോം വിദ്യാർത്ഥികൾക്ക് എംഎ പഠനത്തിന് ചേരാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നത്.

അതേസമയം,പിജി കോഴ്‌സുകളുടെ നിലവാരം തകർക്കുന്ന ഇത്തരം ചട്ടവിരുദ്ധ തീരുമാനങ്ങൾ സംസ്ഥാനത്തെ ഒരു സർവ്വകലാശാലമാത്രമായി രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കൈക്കൊള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി രംഗത്തുവന്നിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസം മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും എസ്‌യുസിസി നിവേദനം നൽകി.

കാസർകോട് ഗവൺമെന്റ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ ലഹരി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞതിനെ തുടർന്ന് പ്രിൻസിപ്പൽ എം.രമയെ സർക്കാർ സ്ഥലം മാറ്റിയിരുന്നു. ഇതിന് മുൻകൈയെടുത്ത എസ്എഫ്‌ഐ നേതാവാണ് ഇമ്മാനുവൻ എന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി വാർത്താക്കുറിപ്പിൽ ആരോപിച്ചു.

Tags: SFIkannur universityPG Admission
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies