മലയാളികൾക്ക് പ്രിയപ്പെട്ട താരകുടുംബമാണ് പേർളിഷിന്റേത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരകുടുംബം കൂടിയാണ് പേർളിയുടേത്. തങ്ങളുടെ കുഞ്ഞുമാലാഖയായ നിലയുടെ ഓരോ വിശേഷങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കുന്ന താരകുടുംബം ഇപ്പോൾ പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ്.
തങ്ങളുടെ രണ്ടാമത്തെ കൺമണിയെ കാത്തിരിക്കുകയാണ് കുടുംബം. താരം തന്നെയാണ് ഈ വിശേഷം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പേർളിയും ശ്രീനിഷും നിലമോൾക്കൊപ്പമുള്ള ചിത്രത്തിന്റെ കൂടെ രസകരമായ ഒരു കുറിപ്പും ചേർത്താണ് വിശേഷം പങ്കുവെച്ചത്.
അമ്മേടെ വയറ്റിൽ കുഞ്ഞു വാവ.. ഡാഡിടെ വയറ്റിൽ ദോശ… ഈ പ്രിയപ്പെട്ട വാർത്ത നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്… ഞങ്ങൾ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ്.. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം എന്നായിരുന്നു കുറിപ്പ്.















