മകനെ കിട്ടിയില്ല അച്ഛനെ കുടുക്കി ; രാഷ്ട്രീയ പ്രതികാരം തീർക്കാൻ ബിജെപി പ്രവർത്തകന്റെ അച്ഛനെ മാനഭംഗക്കേസിൽ കുടുക്കി ; സത്യം തിരിച്ചറിഞ്ഞ് വയോധികനെ വെറുതെ വിട്ട് കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകനെ കിട്ടിയില്ല അച്ഛനെ കുടുക്കി ; രാഷ്‌ട്രീയ പ്രതികാരം തീർക്കാൻ ബിജെപി പ്രവർത്തകന്റെ അച്ഛനെ മാനഭംഗക്കേസിൽ കുടുക്കി ; സത്യം തിരിച്ചറിഞ്ഞ് വയോധികനെ വെറുതെ വിട്ട് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 05:50 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : രാഷ്‌ട്രീയ പ്രതികാരം തീർക്കാൻ ബിജെപി പ്രവർത്തകന്റെ അച്ഛനെ മാനഭംഗക്കേസിൽ കുടുക്കി . ഒടുവിൽ സത്യം തിരിച്ചറിഞ്ഞ കോടതി വയോധികനെ വെറുതെ വിട്ടു . മാർക്‌സിസ്റ്റ് പാർട്ടിയുടെ കുത്തകയായിരുന്ന വാർഡിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച അരവിന്ദന്റെ അച്ഛൻ 75 വയസിനു മുകളിൽ പ്രായമുള്ള ചെല്ലപ്പനെയാണ് വ്യാജക്കേസിൽ കുടുക്കി ശിക്ഷിക്കാൻ ശ്രമിച്ചത് .

കേസ് വാദിച്ച അഭിഭാഷകൻ പ്രതാപ് ജി പടിക്കലാണ് തെക്കെ മങ്കുഴി മാനഭംഗ കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത് .രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ സ്ത്രീകളെ ഉപയോഗിക്കുമ്പോൾ അതിന് കുടപിടിക്കുവാൻ നില്ക്കുന്നവരാകരുത് ക്രമ സമാധാന പാലനത്തിന് ചുമതലപ്പെട്ടവർ എന്ന് എത്രയോ തവണ നമ്മൾ പറയുന്നു. പക്ഷെ ആരു കേൾക്കാൻ ? എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

 

തെക്കെ മങ്കുഴി മാനഭംഗ കേസ്
ചെല്ലപ്പന് 75 വയസിനു മുകളിലാണ് പ്രായം. ഒരു സാധാരാണക്കാരൻ. മകൻ അരവിന്ദ് ബി. ജെ. പി പ്രവർത്തകനാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ കുത്തകയായിരുന്ന വാർഡിൽ പഞ്ചായത്ത് ഇലക്ഷനിൽ മത്സരിച്ചു വിജയിച്ചു.
ഒരു ദിവസം അരവിന്ദ് എന്നെ കാണാൻ വന്നു. കയ്യിൽ ഒരു ഫയൽ ഉണ്ട്. ഈ കേസ് ഒന്നു നടത്തണം. ആമുഖമില്ലാതെ ആ ചെറുപ്പക്കാരൻ പറഞ്ഞു. ഞാൻ ഫയൽ വാങ്ങി ആദ്യം നോക്കിയത് സെക്ഷനാണ്. കുറ്റം മാനഭംഗമാണ്. ആരുമില്ലാത്ത സമയത്ത് അയൽ വീട്ടിലെ വീട്ടമ്മയെ മാനഭംഗപ്പെടുത്തി എന്നതാണ് ആരോപണം.
ഞാൻ അരവിന്ദിനോട് എന്താണ് സംഭവം എന്നു ചോദിച്ചു. അല്പം വൈഷമ്യത്തോടെ അയാൾ പറഞ്ഞു….. പ്രതി എന്റെ അച്ഛനാണ്. രാഷ്‌ട്രീയ വിരോധത്തിൽ കെട്ടിച്ചമച്ച കേസാണ് ഇത്. എനിക്ക് ആയി രാഷ്‌ട്രീയ എതിരാളികൾ ഒരുക്കിയ ട്രാപ്പാണ് ഇത്. എന്നെ കിട്ടാഞ്ഞപ്പോൾ അച്ഛനെ പ്രതിയാക്കി…..
കേസിന്റെ നിലവിലെ സ്റ്റേജ് എന്താണെന്ന് ഞാൻ ചോദിച്ചു……
സാക്ഷി വിസ്താരത്തിനായി സമൻസ് ഓർഡറായിട്ടുണ്ട്. ഹെവി കൺഡസ്റ്റിങ്ങ് കേസ് ആണ്. നിലവിൽ ഹാജരാകുന്ന അഭിഭാഷകൻ കേസ് ശിക്ഷിക്കാൻ വലിയ സാധ്യത ഉണ്ടെന്നാണ് പറഞ്ഞത്. അതു കൊണ്ട് അദ്ദേഹത്തിന്റെ കൂടി അറിവോടെയാണ് സാറിനെ സമീപിച്ചത്…..അരവിന്ദ് പറഞ്ഞ് നിർത്തി. ഞാൻ നോക്കാം എന്നു മാത്രം പറഞ്ഞു.
വിചാരണ തുടങ്ങി. ഇര ശക്തമായ രീതിയിൽ തന്നെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുത്തു. അവരുടെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും 2016 ലെ ഗാന്ധിജയന്തി ദിനത്തിൽ കേസിനാസ്പദമായ സംഭവം നടന്നു എന്ന നിലപാടിൽ ഉറച്ചു നിന്നു.
എന്നാൽ ക്രോസ് വിസ്താരത്തിൽ ഇത് കള്ളക്കേസാണെന്ന് വ്യക്തമാകുന്ന ചില കാര്യങ്ങൾ തെളിഞ്ഞ് വന്നു. ( മാനഭംഗ കേസായതിനാൽ ചില കാര്യങ്ങൾ എഴുതുന്നതിന് പരിമിതികൾ ഉണ്ട് )
കേസിലെ പ്രഥമ വിവരമൊഴി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയതല്ല എന്നും യഥാർത്ഥ മൊഴി മറച്ചു വെച്ചിരിക്കയാണെന്നുമുള്ള തരത്തിലുള്ള ഡിഫൻസ് ആയിരുന്നു ഞാൻ സ്വീകരിച്ചത്. വിശദമായിത്തന്നെ കേസിന്റെ അന്തിമ വാദവും നടന്നു….
കേസിൽ ജൂലൈ 11 ന് വിധി പറയുമെന്ന് കോടതി പ്രഖ്യാപിച്ചു.
വിധിയുടെ തലേ ദിവസം വൈകിട്ട് അരവിന്ദ് ഓഫിസിൽ എത്തി. എന്താകും വിധി എന്നുള്ള ഉത്കണ്ഠ അയാളുടെ മുഖത്ത് ഞാൻ കണ്ടു.
ജൂലൈ 11 ന് രാവിലെ തന്നെ ചെല്ലപ്പൻ എത്തി. ഏറെ ക്ഷീണിതനായിരുന്നു അദ്ദേഹം.
മറ്റൊരു കേസിൽ അത്യാവശ്യമായി എനിക്ക് ഹാജരാകാൻ ഉണ്ടായിരുന്നതുകൊണ്ട് ശില്പയും ഹരീഷുമാണ് ചെല്ലപ്പന്റെ കേസിന് വിധി കേൾക്കാൻ കോടതിയിൽ ഹാജരായത്.
അവസാനം കോടതി വിധി പറഞ്ഞു…..
പ്രതി നിരപരാധിയെന്നു കണ്ട് വെറുതെ വിട്ടിരിക്കുന്നു….
തിരികെ ഓഫിസിൽ എത്തിയപ്പോൾ അരവിന്ദിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…… ഏഴു വർഷമായി അനുഭവിച്ചിരുന്ന വലിയ ഒരു ഭാരം ഒഴിഞ്ഞതിന്റെ ആനന്ദാശ്രുക്കളാൽ …..
രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ സ്ത്രീകളെ ഉപയോഗിക്കുമ്പോൾ അതിന് കുടപിടിക്കുവാൻ നില്ക്കുന്നവരാകരുത് ക്രമ സമാധാന പാലനത്തിന് ചുമതലപ്പെട്ടവർ എന്ന് എത്രയോ തവണ നമ്മൾ പറയുന്നു….. പക്ഷെ ആരു കേൾക്കാൻ ?

Tags: fake case
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies