തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. താര കുടുംബം തന്നെയാണ് പുത്തൻ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴിയായിരുന്നു ഇതു സംബന്ധിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. ആരാധകർക്കായി ഒരു വീഡിയോയും പേർളിയും ശ്രീനിഷും പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ, തങ്ങളുടെ സന്തോഷം പങ്കുവെയ്‌ക്കുന്ന ചിത്രങ്ങളാണ് ആരാധകർക്കായി താരങ്ങൾ നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതിസുന്ദരിയായാണ് പേർളി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ശ്രീനിഷും മകൾ കുഞ്ഞ് നിലയും പേർളിയുടെ നിറവയറിൽ ചുംബിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയത്.















